രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി, പരാതി ക്രൈംബ്രാഞ്ചിന് കൈമാറും
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി കിട്ടിയ ഉടൻ തന്നെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം ഡിജിറ്റൽ തെളിവുകള്‍ കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് തന്നെ കേസെടുത്തേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസിൽ മുൻകൂട്ടി അനുവാദം വാങ്ങിയാണ് യുവതി എത്തിയത്. എത്രയും വേഗത്തിൽ നടപടിയെടുക്കണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി നൽകിയെന്നാണ് വിവരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ