ദുരിതക്കാറ്റായി ഡിറ്റ് വാ ചുഴലി, ശ്രീലങ്കയിൽ മരണം 100 കടന്നു; കൂടുതൽ സഹായം നൽകാൻ ഇന്ത്യ, തമിഴ്നാട്ടിലും മുന്നറിയിപ്പ്
കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 100 കടന്നു. രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതയി സർക്കാർ അറിയിച്ചു. പ്രളയ ഭീതിയിൽ ആണ് തലസ്ഥാനം ആയ കൊളംബോ. ഓപ്പറേഷൻ സാഗർ ബന്ധുവിന്‍റെ ഭാഗമായി ഇന്ത്യ കൂടുതൽ സഹായം ഇന്ന് കൈമാറും. അതേസമയം കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജിലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. ഒരു ട്രെയിൻ പൂർണമായും 11ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും ഇന്ന് സ്കൂൾ അവധി പ്രഖ്യാപിചച്ചിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ