ന്യൂഡല്‍ഹി: വോട്ടർപട്ടിക തീവ്ര പരിശോധനയിൽ(എസ്ഐആര്‍) കേരളത്തിന്റെ ഹരജിയിൽ അടിയന്തര സ്റ്റേ ഇല്ല.
തിങ്കളാഴ്ചക്കകം തൽസ്ഥിതി റിപ്പോർട്ട് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്, സുപ്രിംകോടതി നിർദേശം നൽകി. കേരളത്തിൽ എസ്ഐആറിന് തടസ്സങ്ങളില്ലെന്ന് കമ്മീഷൻ പറഞ്ഞു. ഡിസംബർ 2ന് ഹരജി വീണ്ടും പരിഗണിക്കും.
അതേസമയം കേരളത്തിലെയും തമിഴ്നാട്ടിലെയും ഹരജികളിലെ വസ്തുതകൾ വ്യത്യസ്തമാണെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. എസ്‌ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്നത് നോക്കാമെന്നും കോടതി വ്യക്തമാക്കി. ഡിസംബർ ഒന്നിനകം തമിഴ്‌നാടിന്റെ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ