സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന സുപ്രിം കോടതി നിർദേശം; പുന പരിശോധന ഹരജി നൽകുമെന്ന് വി. ശിവൻകുട്ടി
തിരവനന്തപുരം: സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനെതിരെ സംസ്ഥാനം പുന പരിശോധന ഹരജി നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി.
സ്കുളകളുടെ എണ്ണം കൂട്ടുക എന്നതിലുപരി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് കേരളത്തിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്നാണ് സുപ്രിം കോടതി പറഞ്ഞത്. മലപ്പുറം എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രിം കോടതിയുടെ ഉത്തരവ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ