ഗ്രൂപ്പ് കളി എന്‍റെ രക്തത്തിലില്ല, 140 പേരും എന്‍റെ എംഎൽഎമാരാണ്'; നേതൃമാറ്റ അഭ്യൂഹങ്ങളെ തള്ളി ഡി.കെ ശിവകുമാര്‍
ബംഗളൂരു: കര്‍ണാടകയിൽ നേതൃമാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരുടെ ഡൽഹി യാത്രയെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍. ഡൽഹിയിലേക്ക് പോയ എംഎൽഎമാർ തന്‍റെ അനുയായികളല്ലെന്ന് നിഷേധിച്ച ഡി.കെ 140 എംഎൽഎമാരും തന്‍റെ എംഎൽഎമാരാണെന്നും ഗ്രൂപ്പുണ്ടാക്കുക എന്നത് തന്‍റെ രക്തത്തിലില്ലെന്നും വ്യക്തമാക്കി.
"എനിക്ക് ഒരു ഗ്രൂപ്പുമില്ല. ഞാൻ ഒരു ഗ്രൂപ്പിന്‍റെയും നേതാവല്ല. 140 എംഎൽഎമാരുടെയും പ്രസിന്‍റാണ് ഞാൻ. 140 എംഎൽഎമാരും എനിക്ക് പ്രധാനമാണ്. ഒരു വിഭാഗത്തെയും കൂടെ കൊണ്ടുപോകാൻ എനിക്ക് താൽപര്യമില്ല, പാർട്ടിക്കുള്ളിൽ ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ ഞാൻ തയ്യാറല്ല. ഞാൻ അത് ചെയ്യില്ല." ഡി.കെ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ