ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തു, പക്ഷേ പൊലീസ് മനോഭാവം മാറിയില്ല; നിയമസഭയിൽ വിമർശനവുമായി പിണറായി

തിരുവനന്തപുരം: നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തുവെന്നും പക്ഷെ പൊലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സമ്പന്നരും സ്വാധീനമുള്ളവർക്കും പാവപ്പെട്ടവർക്കും രണ്ട് നീതി. ഇതിൽ സർക്കാരിന് യോജിപ്പില്ലെന്ന് പറയുന്നു. പക്ഷെ ഇത്തരമൊരവസ്ഥ ഗൗരവമായി കാണണമെന്നും പിണറായി നിയമസഭയിൽ ചോദിച്ചു.

ചേരാനെല്ലൂര്‍ അപകടം: 17-കാരന്റെ അച്ഛനായ ജഡ്ജിക്ക് വീഴ്ച പറ്റിയെന്ന് റിപോര്‍ട്ട്

  കൊച്ചി: ചേരാനെല്ലൂരില്‍ 17-കാരന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍, വാഹനവുമായി പുറത്തിറങ്ങിയ 17കാരന്റെ അച്ഛനായ അഡീഷണല്‍ മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് പോര്‍ട്ട്‌ഫോളിയോ ജഡ്ജ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. മകന്‍ അപകടം ഉണ്ടാക്കിയ ഉടന്‍, ഔദ്യോഗിക ആവശ്യത്തിനല്ലാതെ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങാതെ പോലിസ് സ്റ്റേഷനില്‍ പോയത് തെറ്റാണെന്നാണ് കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യത്തിലും തുടര്‍ന്നുള്ള നടപടികളിലും ഇന്ന് തീരുമാനമുണ്ടായേക്കും.

എസ്‌ഐആറില്‍ ഐക്യകണ്ഠമായി നടപടി സ്വീകരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍

  ന്യൂഡല്‍ഹി: വിവാദമായ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഐക്യകണ്ഠമായാണ് നടപടികള്‍ സ്വീകരിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ അവകാശവാദം. കമ്മീഷണര്‍മാരുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും ചോദ്യങ്ങളും വെറും തീരുമാനങ്ങളാണ്. അവ കേന്ദ്ര കമ്മീഷന്റെ തീരുമാനങ്ങളല്ലെന്നും രാകേഷ് കുമാര്‍ സിങ് എന്നയാള്‍ നല്‍കിയ ഹരജിക്ക് മറുപടിയായി കമ്മീഷന്‍ കോടതിയെ അറിയിച്ചു. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ ഏകകണ്ഠമായ തീരുമാനത്തിലാണ് ഈ സത്യവാങ് മൂലം ഫയല്‍ ചെയ്തിരിക്കുന്നതത്രെ.

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്; പരിയാരത്തെ ഡോക്ടര്‍മാരുടെ മൊഴിയെടുത്ത് എസ്‌ഐടി

  കണ്ണൂര്‍: കണ്ണൂരില്‍ വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പരിയാരം മെഡി. കോളജിലെ ഡോക്ടര്‍മാരില്‍ നിന്ന് എസ്‌ഐടി മൊഴിയെടുത്തു. പുറത്ത് കാണത്തക്ക പരിക്ക് വീണാ ജോര്‍ജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് സൂചന. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് കഴുത്തില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ രേഖകളും എസ്‌ഐടി ശേഖരിച്ചു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ല; നിയമസഭയില്‍ മുഖ്യമന്ത്രി

  തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. സര്‍ക്കാര്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ശിപാര്‍ശ ചെയ്തിട്ടില്ല. വിവിധ വിഭാഗം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം താരതമ്യം ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക അവസ്ഥ പരിഗണിച്ചാണ് തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പിഎസ്‌സി പരീക്ഷ ക്രമക്കേട്; അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയെ സസ്പെന്‍ഡ് ചെയ്തു

  തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആര്‍. ഹരിയ്ക്ക് സസ്‌പെൻഷൻ. ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടിലാണ് നടപടി. മുന്‍ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ വിരമിക്കല്‍ ആനുകൂല്യം തടയാനും തീരുമാനിച്ചു. ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് ഹരിയെ പ്രതി ചേര്‍ത്തിരുന്നു. പരീക്ഷയുടെ ചുമതലമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഹരി. ഹരിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

മാസപ്പടിക്കേസ്; പിണറായിക്ക് ആശ്വാസം, വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ

  തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അപ്പീല്‍ അംഗീകരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീലിൽ വാദം പൂർത്തിയാകുന്നത് വരെ എഫ്‌ഐആറില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ചിന്റെ വിധിയാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. പിണറായി വിജയന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. വിജിലന്‍സിനും ഇഡിക്കും കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം ഇഡിയും വിജിലന്‍സും മറുപടി നല്‍കണം.