ന്യൂഡല്‍ഹി: വിവാദമായ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഐക്യകണ്ഠമായാണ് നടപടികള്‍ സ്വീകരിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. സുപ്രിംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഈ അവകാശവാദം. കമ്മീഷണര്‍മാരുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും ചോദ്യങ്ങളും വെറും തീരുമാനങ്ങളാണ്. അവ കേന്ദ്ര കമ്മീഷന്റെ തീരുമാനങ്ങളല്ലെന്നും രാകേഷ് കുമാര്‍ സിങ് എന്നയാള്‍ നല്കിയ ഹരജിക്ക് മറുപടിയായി കമ്മീഷന് കോടതിയെ അറിയിച്ചു. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവരുടെ ഏകകണ്ഠമായ തീരുമാനത്തിലാണ് ഈ സത്യവാങ് മൂലം ഫയല്‍ ചെയ്തിരിക്കുന്നതത്രെ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ