കൊച്ചി: ചേരാനെല്ലൂരില്‍ 17-കാരന്‍ ഓടിച്ച ബെന്‍സ് കാര്‍ ഇടിച്ച് തട്ടുകട നടത്തുന്ന ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍, വാഹനവുമായി പുറത്തിറങ്ങിയ 17കാരന്റെ അച്ഛനായ അഡീഷണല്‍ മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് പോര്‍ട്ട്‌ഫോളിയോ ജഡ്ജ് ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. മകന്‍ അപകടം ഉണ്ടാക്കിയ ഉടന്‍, ഔദ്യോഗിക ആവശ്യത്തിനല്ലാതെ ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങാതെ പോലിസ് സ്റ്റേഷനില്‍ പോയത് തെറ്റാണെന്നാണ് കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യത്തിലും തുടര്‍ന്നുള്ള നടപടികളിലും ഇന്ന് തീരുമാനമുണ്ടായേക്കും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ