ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധം സംഘർഷഭരിതമായി. ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. നിരവധി നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ കേരളത്തിൽ നിന്നടക്കം 3,000ത്തിലധികം പ്രവർത്തകർ പങ്കെടുത്തു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിന്റെയും ജനറൽ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ജന്തർ മന്തറിലേക്ക് എത്തുന്നതിന് മുമ്പ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, എ എ റഹീം, ബൃന്ദ കാരാട്ട് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോലിസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ