മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ ഓദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തില്‍ 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. പൊതു മുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രജീഷ് ബാബു, അക്ഷയ് കെ കെ, അതുല്‍രാജ്, സിദ്ധാര്‍ഥ് ടി, ബിനില്‍ കൃഷ്ണന്‍, രമിത് തുടങ്ങിയവര്‍ക്കെതിരേയാണ് കേസെടുത്തത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്‌ഐആര്‍. ഫ്‌ലാഗ് പോസ്റ്റ് ഒടിച്ചതിനെ തുടര്‍ന്ന് 2,000 രൂപ നഷ്ടമുണ്ടാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ