കാസർകോടിന് അഭിമാനനിമിഷം: ജില്ലയിലെ ആദ്യ കാർഡിയാക് എം.ആർ.ഐ പരിശോധന വിജയകരമായി പൂർത്തിയാക്കി കെയർവെൽ ഹോസ്പിറ്റൽ
കാസർകോട്: ലോക ഹൃദയദിനത്തിൽ ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് പുതിയൊരു പൊൻതൂവൽ ചാർത്തി കെയർവെൽ ഹോസ്പിറ്റൽ. കാസർകോട് ജില്ലയിൽ ആദ്യമായി അത്യാധുനിക 'കാർഡിയാക് എം.ആർ.ഐ' (Cardiac MRI) പരിശോധന വിജയകരമായി പൂർത്തിയാക്കി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ സ്ഥാപനം. ഇതോടെ ജില്ലയിൽ വളരെ കുറഞ്ഞ ചിലവിൽ ഈ അത്യാധുനിക സേവനം ലഭ്യമാക്കുന്ന ഏക ആശുപത്രിയായി കെയർവെൽ മാറി.
ഹൃദ്രോഗ നിർണയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് കാർഡിയാക് എം.ആർ.ഐ പരിശോധന. മുൻകാലങ്ങളിൽ കൃത്യമായ ഹൃദ്രോഗ നിർണയത്തിനും ഇത്തരത്തിലുള്ള അത്യാധുനിക പരിശോധനകൾക്കുമായി മംഗലാപുരത്തെയോ മറ്റ് ദൂരദേശങ്ങളെയോ ആശ്രയിക്കേണ്ടിയിരുന്ന കാസർകോട്ടെ ജനങ്ങൾക്ക്, സ്വന്തം നാട്ടിൽ തന്നെ കുറഞ്ഞ ചിലവിൽ ഈ സൗകര്യം ലഭ്യമാകുന്നത് വലിയൊരു ആശ്വാസമാണ്.
മേഖലയിലെ പ്രഗത്ഭരായ വിദഗ്ദ്ധ ഡോക്ടർമാരുടെയും പരിചയസമ്പന്നരായ മെഡിക്കൽ ടീമിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഈ സങ്കീർണ്ണമായ പരിശോധന വിജയകരമായി പൂർത്തിയാക്കിയത്. ഭാവിയിലും മികച്ച കാർഡിയാക് കെയർ സേവനങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോസ്പിറ്റൽ മുന്നോട്ട് പോകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ