കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരേ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കുറ്റപത്രം സമര്‍പ്പിക്കാന്‍ ആരെയാണ് ഭയപ്പെടുന്നതെന്നും നിങ്ങളുടെ അന്വേഷണത്തിനു പിന്നില്‍ ആരാണെന്നും അന്വേഷണോദ്യോഗസ്ഥനായ എസ് ശശിധരനോട് കോടതി നേരിട്ട് ചോദിച്ചു. കുറെ കേസുകള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ശശിധരന്റെ മറുപടി.