കാസർഗോഡ്: ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ കവിതാരചനയിൽ അപൂർവ്വ ഹാട്രിക് നേട്ടം സ്വന്തമാക്കി ഫാരിയ. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ മൂന്ന് ഭാഷകളിലും ഒന്നാം സ്ഥാനം നേടിയാണ് ഈ മിടുക്കി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയത്.
ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ചാണ് ഫാരിയ മത്സരത്തിനെത്തിയത്. മൂന്ന് വ്യത്യസ്ത ഭാഷകളിൽ ഒരേപോലെ സർഗ്ഗാത്മക മികവ് തെളിയിച്ച ഫാരിയയുടെ നേട്ടം സ്കൂളിനും നാടിനും വലിയ അഭിമാനമായിരിക്കുകയാണ്.
കോട്ടിക്കുളം പൈക്കത്തു വളപ്പിൽ പരേതനായ അബ്ദുൽ സലാമിന്റെ (മൂക്രി മൂസച്ച) മകളാണ് ഫാരിയ. മികച്ച വിജയം നേടിയ ഫാരിയയെ സ്കൂൾ അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ