തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലും യുഡിഎഫിലുമുണ്ടായ തര്‍ക്കപരിഹാരത്തിന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് ഹൈക്കമാന്‍ഡ് നേതാക്കളെ കാണും. ഇന്നലെ രാത്രിയോടെ ഡല്‍ഹിയിലെത്തിയ സണ്ണി ജോസഫ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ കോണ്‍ഗ്രസിലെ സാഹചര്യം നേതാക്കളുമായി ചര്‍ച്ച ചെയ്യും.
പുനസംഘടന ഉള്‍പ്പെടെ വേഗത്തിലാക്കാന്‍ ആവശ്യപ്പെടും. കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഉള്‍പ്പെടെ ബിജെപിയില്‍ നിന്ന് മടങ്ങിവരുന്നവരെ പാര്‍ട്ടിയിലെടുക്കാന്‍ അനുമതിയും തേടും. മുഖ്യമന്ത്രിയുടെ ഏകപക്ഷീയ നീക്കങ്ങളെ സംബന്ധിച്ച പരാതിയും ബോധിപ്പിക്കുമെന്നാണ് വിവരം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ