ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കേരളം പിഎം ശ്രീ യുടെ ഭാഗമാകണമെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം; കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി എസ് എസ് കെ ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തി

  തിരുവനന്തപുരം: കേരളം പിഎം ശ്രീ യുടെ ഭാഗമാകണമെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി എസ് എസ് കെ ഡയറക്ടര്‍ കൂടിക്കാഴ്ച നടത്തി . എസ് എസ് കെ ഫണ്ടുകള്‍ക്ക് പിഎം ശ്രീ നിര്‍ബന്ധമെന്ന് കേന്ദ്രം അറിയിച്ചു. പിഎംശ്രീയുമായി ബന്ധപ്പെട്ട അനന്തര നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് വീണ്ടും കത്ത് അയക്കും

പ്രതിപക്ഷ ഉപനേതാവ് പദവി; തര്‍ക്കങ്ങള്‍ കേരളത്തിലെ നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കും: എം എ ബേബി

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കേരളത്തിലെ നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അദ്ദേഹം പറഞ്ഞു. സിപിഐ, സിപിഎം കേന്ദ്ര നേതൃത്വങ്ങള്‍ വിവിധ വിഷയങ്ങളില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും വിഷയം സംസ്ഥാന ഘടകം തന്നെ ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തും എന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന രീതിയില്‍ പിണറായി വിജയന്‍ വിശദീകരണ യോഗത്തില്‍ നടത്തിയ പ്രസംഗം മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രത്യേക മണ്ഡലത്തിലെ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അല്പം ഊന്നല്‍ നല്‍കി പറഞ്ഞതാകാമതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോ. 24 മുതൽ 29 വരെ കോഴിക്കോട്ട്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും . 10,000 ത്തിലേറെ വിദ്യാര്‍ഥികൾ ചടങ്ങിൽ മാറ്റുരക്കും . കഴിഞ്ഞ വര്‍ഷം തിരുവനന്തപുരമാണ് വേദിയായത്. 1825 പോയിന്റോടെ തിരുവനന്തപുരമാണ് സ്വര്‍ണക്കപ്പിൽ മുത്തമിട്ടത്. അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റർ റിലേയയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കൾ ആക്കിയത്. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.

നേപ്പാള്‍ വെള്ളപ്പൊക്ക ദുരന്തം: മരണസംഖ്യ 1259 ആയി; കാണാതായത് 5000 പേരെയെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി

  കാഠ്മണ്ഡു: നേപ്പാള്‍ ദുരന്തത്തില്‍ മരണസംഖ്യ 1259 ആയി. കാണാതായവരുടെ എണ്ണം 5000 ആണെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 5 വിദേശ പൗരന്‍മാര്‍ കൂടി സുരക്ഷിതരായുണ്ടെന്ന് ഇന്നലെ വിവരം കിട്ടി. എന്നാല്‍, 75 അമേരിക്കന്‍ പൗരന്മാരെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. ഇന്നലെ ഇന്ത്യക്കാരെ ആരെയും രക്ഷിച്ചിട്ടില്ല എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ രക്ഷാദൗത്യ സംഘങ്ങള്‍ തിരച്ചില്‍ തുടരുന്നു എന്ന് നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ നവീന്‍ ശ്രീവാസ്തവ അറിയിച്ചു. ദുരന്തം ഉണ്ടായ മേഖലകളില്‍ സഹായം വിതരണം ചെയ്യുന്നത് ഏറെ കഠിനം എന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചത്.

എസ്ഐആര്‍ ഡ്യൂട്ടി: ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു

  തിരുവനന്തപുരം: ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി. എസ്ഐആറിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ബിഎല്‍ഒമാര്‍ക്കും ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്കും ഓണറേറിയം ലഭിച്ചിരുന്നില്ല. വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ച 30,000ത്തിലധികം ബിഎല്‍ഒമാര്‍ക്കും ബിഎല്‍ഒ സൂപ്പര്‍വൈസര്‍ക്കുമാണ് ഈ തുക ലഭ്യമാകുക.

പ്രതിപക്ഷ ഉപനേതൃപദവി: സിപിഎം ഫോര്‍മുല തള്ളി സിപിഐ; നിലപാടില്‍ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

  തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിച്ചിടാനുള്ള സിപിഎം ഫോര്‍മുലയോട് മുഖം തിരിച്ച് സിപിഐ. ഉപനേതൃപദവിയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കാമെന്ന സിപിഎം നിര്‍ദേശത്തോട് അനുകൂലമായ നിലപാടല്ല സിപിഐ സ്വീകരിക്കുന്നത്. പദവി ഒഴിച്ചിട്ടാല്‍ പിന്നീട് എന്ത് സംഭവിക്കുമെന്ന് മുന്‍കൂട്ടി പറയാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.

കൗൺസിൽ തീരുമാനം അട്ടിമറിച്ചെന്ന് ആരോപണം; കാസർകോട് എംഎസ്എഫിൽ കൂട്ടരാജി

  മഞ്ചേശ്വരം: കാസർകോട് എംഎസ്എഫിൽ കൂട്ടരാജി തുടരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ എംഎസ്എഫ് ഭാരവാഹികളും രാജിവെച്ചു. മണ്ഡലം പ്രസിഡന്റ് ഷഹീദ് മീഞ്ച, ജനറൽ സെക്രട്ടറി നിസാർ, ട്രഷറർ റാസിക് എന്നിവരുൾപ്പെടെയുള്ള ഭാരവാഹികളാണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള അഞ്ച് ജില്ലാ ഭാരവാഹികൾ രാജിവെച്ചതിന് പിന്നാലെയാണ് മണ്ഡലം കമ്മിറ്റി പൂർണമായും രാജി സമർപ്പിച്ചത്.