തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കേരളത്തിലെ നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അദ്ദേഹം പറഞ്ഞു. സിപിഐ, സിപിഎം കേന്ദ്ര നേതൃത്വങ്ങള്‍ വിവിധ വിഷയങ്ങളില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും വിഷയം സംസ്ഥാന ഘടകം തന്നെ ചര്‍ച്ച ചെയ്ത് സമവായത്തില്‍ എത്തും എന്നാണ് തനിക്ക് ലഭിച്ചിട്ടുള്ള വിവരമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന രീതിയില്‍ പിണറായി വിജയന്‍ വിശദീകരണ യോഗത്തില്‍ നടത്തിയ പ്രസംഗം മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രത്യേക മണ്ഡലത്തിലെ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അല്പം ഊന്നല്‍ നല്‍കി പറഞ്ഞതാകാമതെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ