തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ട് മുഖ്യ വേദിയാകും . 10,000 ത്തിലേറെ വിദ്യാര്‍ഥികൾ ചടങ്ങിൽ മാറ്റുരക്കും .
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരമാണ് വേദിയായത്. 1825 പോയിന്റോടെ തിരുവനന്തപുരമാണ് സ്വര്‍ണക്കപ്പിൽ മുത്തമിട്ടത്. അത്‌ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. ഫോട്ടോ ഫിനിഷിലേക്ക് എന്ന് തോന്നിപ്പിച്ച അത്‌ലറ്റിക്സ് മത്സരത്തിന്റെ അവസാനം 4×100 മീറ്റർ റിലേയയിലെ ആധിപത്യമാണ് മലപ്പുറത്തിനെ ജേതാക്കൾ ആക്കിയത്. ഒരു മീറ്റ് റെക്കോർഡ് അടക്കം മൂന്നു സ്വർണമാണ് റിലേയിൽ മലപ്പുറം നേടിയത്. മലപ്പുറം 247 പോയിന്റും പാലക്കാട് 212 പോയിന്റുമാണ് നേടിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ