മാസപ്പടി കേസ്: ടി. വീണയ്ക്ക് സേവനം നൽകിയിട്ടില്ലെന്ന് സി.എം.ആർ.എൽ എം.ഡി; ഇ.ഡി രേഖകളിൽ നിർണായക വെളിപ്പെടുത്തലുകൾ
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയുടെ മൊഴി. എക്സാലോജിക് കമ്പനി സി.എം.ആർ.എല്ലിന് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനിക്ക് കരാർ നൽകിയതെന്നും കർത്ത ഇ.ഡിക്ക് മൊഴി നൽകിയെന്നാണ് അന്വേഷണ രേഖകൾ വ്യക്തമാക്കുന്നത്.