ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വഖഫ് നിയമഭേദഗതി: സുപ്രിംകോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമസ്ത ഹരജി നൽകി

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിയിൽ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സമസ്ത സുപ്രീംകോടതിയിൽ വീണ്ടും ഹരജി നൽകി. ഇടക്കാല സംരക്ഷണം നീട്ടുക, കേസിൽ ഉത്തരവ് പുറപ്പെടുവിക്കുക ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹരജി. മെയ് മാസത്തിൽ വാദം പൂർത്തിയായ വഖഫ് ഹരജികൾ നേരത്തെ സുപ്രീംകോടതി വിധി പറയാനായി മാറ്റിയിരുന്നു. തലസ്ഥിതി തുടരാമെന്ന കേന്ദ്രത്തിന്റെ വാദം നടപ്പാകുന്നില്ല. രാജ്യത്തിന്റെ പലയിടങ്ങളിലും വഖഫ് സ്വത്തുക്കൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി

ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണം:പരാതികൾ തുടര്‍ന്നും സ്വീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം,തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ അവസരമെന്ന് കമ്മീഷൻ

  ദില്ലി:ബീഹാർ എസ് ഐ ആറില്‍ സെപ്തംബർ ഒന്നിന് ശേഷവും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം സെപ്തംബർ ഒന്നിന്ന് ശേഷവുംപരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരം ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. പരാതികൾ നൽകാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 

ട്രംപിന്‍റെ താരിഫ് സമ്മര്‍ദത്തിന് വഴങ്ങില്ല; സഹകരണം ദൃഢമാക്കി ഇന്ത്യയും റഷ്യയും ചൈനയും; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് മോദി

 ദില്ലി: ഡോണൾഡ് ട്രംപിന്‍റെ താരിഫ് സമ്മർദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു.

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം: മരണസംഖ്യ 600 കടന്നു, 1500 ലേറെ പേര്‍ക്ക് പരിക്ക്‌

കാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. 600ലേറെ മരിച്ചെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. റിക്ടർ സ്‌കെയിലിൽ തീവ്രത 6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1500 ലേറെ പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ഭൂകമ്പമുണ്ടായത്. അതേസമയം 500ലധികം മരണം ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആയിരത്തിലധികം പേര്‍ക്ക് പരിക്കെന്നാണ് ഇവരുടെ റിപ്പോര്‍ട്ടുകള്‍. അതേസമയം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം; അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം, ഇന്ത്യയുടെ നിലപാടിന് അംഗീകാരം

 ദില്ലി: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന‌് പ്രഖ്യാപനത്തില്‍ പറയുന്നു. ഇന്ത്യയുടെ നിലപാടിന് അംഗീകാരമാണിത്. പഹൽഗാം ഭീകരാക്രമണത്തെ സ്പോൺസർ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം ഭീകരവാദത്തിൻറെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല ഭീകരവാദത്തെയും മതമൗലികവാദത്തെയും ശക്തമായി ചെറുക്കും . പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസ് ആക്രമണവും സംയുക്ത പ്രസ്താവനയിൽ പരാമർശിച്ചു.

യൂട്യൂബർ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവം; നാല് പ്രതികൾ പിടിയിൽ

ഇടുക്കി: യുട്യൂബർ ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ നാല് പ്രതികൾ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്. ഇടുക്കി തൊടുപുഴയിൽ വച്ചാണ് ഷാജൻ സ്കറിയയ്ക്ക് മർദനമേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: നിർണായക നീക്കവുമായി അന്വേഷണ സംഘം, പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി

  തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി അന്വേഷണ സംഘം. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിൻ്റോയുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ലൈം​ഗിക ആരോപണ കേസുകളിൽ യുവതികൾ നേരിട്ട് പരാതി നൽകിയിരുന്നില്ല. വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ എത്തിയ പരാതികളിലാണ് അന്വേഷണം നടക്കുന്നത്.