ഓണം ബംപര്‍ നറുക്കെടുപ്പ് ഒക്‌ടോബര്‍ നാലിലേക്ക് മാറ്റി. വില്‍പ്പന പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. ജി.എസ്.ടി മാറ്റം, കനത്തമഴ എന്നിവ വില്‍പ്പനയെ ബാധിച്ചു എന്നാണ് വിലയിരുത്തല്‍.
25 കോടി രൂപയാണ് ഈവര്‍ഷത്തെ ഓണം ബംപറിന്‍റെ ഒന്നാം സമ്മാനം. 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഏജന്‍റുമാര്‍ക്ക് നല്‍കിയത്. 500 രൂപയാണ് ടിക്കറ്റ് വില. ഇതുവരെ 70 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ