തൃക്കരിപ്പൂർ: കായലിൽ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. വലിയപറമ്പ ബീരാൻ കടവിൽ നിസാർ- സമീറ ദമ്പതികളുടെ മകൻ മുഹമ്മദ് (13) ആണ് മരിച്ചത്. ഇളമ്പച്ചി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്.
ശനിയാഴ്ച രാവിലെ 12 ഓടെ കവ്വായി കായലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. കായൽ അടിത്തട്ടിലെ ചുഴിയിൽ അകപ്പെട്ടു പോവുകയായിരുന്നു. തൃക്കരിപ്പൂരിൽ നിന്നും ഫയർഫോഴ്‌സ് എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ