ഗോവിന്ദച്ചാമിയെ മണിക്കൂറുകള്‍ക്കകം പിടികൂടി; ജയിൽചാട്ടം അതീവ ഗുരുതര സംഭവം; ആവർത്തിക്കാതിരിക്കാൻ കർശന നടപടി; മുഖ്യമന്ത്രി നിയമ സഭയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചോദ്യോത്തര വേളയിൽ സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടിയെന്നും ജയിലിലെ വൈദ്യുത വേലി പ്രവർത്തന ക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ സുരക്ഷ വിലയിരുത്താൻ സമിതിയെ നിയോഗിച്ചു. ജയിൽചാട്ടം അതീവ ഗുരുതര സംഭവമാണെന്നും ആവർത്തിക്കാതിരിക്കാൻ കർശൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ