ക്ഷേത്ര തന്ത്രി ഉളിയത്തായ വിഷ്ണു ആസ്ര ഭദ്രദീപം കൊളുത്തി.
ഉദുമ എം.എൽ.എ. സി.എച്ച് കുഞ്ഞമ്പു സംഗീതോത്സവം ഉൽഘാടനം ചെയ്തു.
എ. ഗോപിനാഥൻ നായർ, ശ്രീധരൻ മുണ്ടോൾ, രവീന്ദ്രൻ മണ്യം, ബാലഗോപാലൻ ബിട്ടിക്കൽ, ബാലചന്ദ്രൻ മണ്യം, ബാലകൃഷ്ണൻ ഉക്രംബാടി, രവീന്ദ്രൻ മഹാലക്ഷ്മിപുരം, മണികണ്ഠൻ, രതീഷ് ബേർക്കാകോട്, രതീഷ്. ടി., സുശീലകുട്ടി തുടങ്ങിയവർ സംസാരിച്ചു.
എല്ലാ ദിവസവും രാത്രി 8 മണിക്ക് സംഗീത കച്ചേരിയും, 10 നൃത്തനൃത്യങ്ങളും അരങ്ങേറും.
സെപ്ടംബർ 30 ന് രാവിലെ 9.30 ന് ചണ്ടിഗായാഗവും, വൈകീട്ട് 4 മണിക്ക് സമൂഹ വിളക്കു പൂജയും നടക്കും.
ഓക്ടോബർ 1 രാവിലെ 6.30. ന് ആയുധപൂജയും, ഒക്ടോബർ 2 രാവിലെ 6.15 മുതൽ വിദ്യാരംഭവും നടക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ