ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ ഉടമകള്‍ക്ക് മടക്കിനല്‍കണം; കര്‍ശന നിര്‍ദേശവുമായി ആര്‍ബിഐ
ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ ഉടമകള്‍ക്ക് മടക്കിനല്‍കണം; കര്‍ശന നിര്‍ദേശവുമായി ആര്‍ബിഐ
മുംബൈ: ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങള്‍ ഉടമകള്‍ക്കും അവകാശികള്‍ക്കും മടക്കിനല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. അടുത്ത മൂന്നുമാസത്തിനുള്ളില്‍ പരമാവധി ആളുകളിലേക്ക് തുക മടക്കിനല്‍കണമെന്നാണ് നിര്‍ദേശം.
പത്തുവര്‍ഷമായി ഉപയോഗിക്കാത്ത സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിലെ തുകയും കാലാവധി കഴിഞ്ഞിട്ടും പത്തുവര്‍ഷമായി പിന്‍വലിക്കാത്ത സ്ഥിരനിക്ഷേപങ്ങളും 'അവകാശികളില്ലാത്ത നിക്ഷേപം' എന്ന നിലയ്ക്കാണ് കണക്കാക്കുന്നത്. സാധാരണയായി ഈ തുക ആര്‍ബിഐയുടെ നിക്ഷേപക ബോധവത്കരണ ഫണ്ടിലേക്കാണ് ബാങ്കുകള്‍ മാറ്റുന്നത്. എങ്കിലും, ഉടമകളോ അവകാശികളോ എത്തിയാല്‍ പലിശസഹിതം മടക്കിനല്‍കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ