കരൂർ ആൾക്കൂട്ട ദുരന്തത്തിൽ കൂടുതൽ നടപടി, ടിവികെ പ്രാദേശിക നേതാവും ഓൺലൈൻ മാധ്യമപ്രവർത്തകനും കസ്റ്റഡിയിൽ
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ കൂടുതൽ നടപടി. ഒരു ടിവികെ പ്രാദേശിക നേതാവ് കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കരൂർ സ്വദേശി പൗൻ രാജ് ആണ് കസ്‌റ്റഡിയിൽ ഉളളത്. പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ഒരാൾ ആണ് പൗൻരാജ്. കൂടാതെ ഓൺലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്‌തത്. സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച വീഡിയോയ്ക്ക് പിന്നാലെ അറസ്റ്റ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ