64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; 'എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ നല്‍കും'- വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരിന്റെ വക 1000 രൂപ ഗ്രാന്‍ഡായി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. 64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2026 ജനുവരി ഏഴുമുതല്‍ 11 വരെ തൃശൂരില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ഥികള്‍ 249 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ