കാസറഗോഡ് ∙ കാസറഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
(കിംസ് )ആശുപത്രിയിൽ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
. ഡോ. ജോൺ ടി. ജോണും ഡോ. പ്രസാദ് മേനോനും അടങ്ങുന്ന കിംസിലെ ഓർത്തോപ്പീഡിക് വിഭാഗമാണ് ശസ്ത്രക്രിയ നടത്തിയത്.അസ്സഹനീയമായ കാൽമുട്ട് വേദന കാരണം കാസറഗോഡ് കിംസിൽ ഡോക്ടർ പ്രസാദ് മേനോനെ കാണുകയും തുടർന്നുള്ള പരിശോധനയിൽ ശാസ്ത്രക്രിയയ്ക്ക് വിദേയമാക്കപ്പെട്ട 56,വയസുള്ള സ്ത്രീ ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു സെപ്തംബർ 20-ന് നടന്ന ഈ ശസ്ത്രക്രിയയാണ് ജില്ലയിലെ പ്രഥമ റോബോട്ടിക് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ.
സ്പോർട്സ് മെഡിക്കൽ ഓർത്തോ ടീമിന്റെ നേതൃത്വത്തിൽ ഇതിനുമുമ്പ് നിരവധി മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും, ഈ വിജയകരമായ ശസ്ത്രക്രിയ ഡോ. പ്രസാദ് മേനോന്റെ നേതൃത്വത്തിൽ ആയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
റോബോട്ടിക് ശസ്ത്രക്രിയ (Robotic Surgery) കുറഞ്ഞ മുറിവുകളിലൂടെ (minimally invasive surgery) നടത്തുന്ന ആധുനിക ശസ്ത്രക്രിയാ രീതിയാണ്. ഇതിൽ ശസ്ത്രക്രിയകൻ നേരിട്ട് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതല്ല; പകരം കമ്പ്യൂട്ടർ നിയന്ത്രിത റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് സൂക്ഷ്മമായും സങ്കീർണ്ണമായും പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതയോടും സുരക്ഷിതമായും നടത്തുന്നു.
ശസ്ത്രക്രിയകൻ കൺസോളിൽ (console) ഇരുന്ന് കൈ, വിരൽ, മുട്ടുകാൽ ചലനങ്ങൾ നൽകുമ്പോൾ, അത് റോബോട്ടിക് കൈകളിൽ ഘടിപ്പിച്ചിരിക്കുന്ന സൂക്ഷ്മ ഉപകരണങ്ങൾ വഴി ശസ്ത്രക്രിയാ സ്ഥലത്ത് തത്സമയം പുനരാവിഷ്കരിക്കപ്പെടുന്നു.
കുറഞ്ഞ രക്തസ്രാവം, വേദന കുറവ്, വേഗത്തിലുള്ള രോഗമുക്തി, ചെറിയ മുറിവുകൾ എന്നിവയാണ് ഈ രീതിയുടെ പ്രധാന ഗുണങ്ങൾ.
കാസറഗോഡിൽ ആദ്യമായി നടപ്പിലാക്കിയ ഈ നേട്ടം, രോഗികൾക്കു ഏറ്റവും പുതിയ ശസ്ത്രക്രിയാ സൗകര്യങ്ങൾ ലഭ്യമാകുന്നുവെന്നതിന് തെളിവാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ