എല്ലാ തീരുമാനങ്ങളും മുതിര്‍ന്ന നേതാക്കളുടെ അനുമതിയോടെ'; അടൂര്‍ പ്രകാശിന്റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍
തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാതി തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. എല്ലാ തീരുമാനങ്ങളും പാര്‍ട്ടി നയങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ തീരുമാനങ്ങളും മുതിര്‍ന്ന നേതാക്കളുടെ അനുമതിയോടെയാണെന്നും വി ഡി സതീശന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.