ന്യൂഡല്‍ഹി: കോക്‌റോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. ഒക്ടോബര്‍ 10 ശനിയാഴ്ച പുലര്‍ച്ചെ നാല് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തേണ്ട മെയില്‍, എക്‌സ്പ്രസ് തീവണ്ടികളാണ് റദ്ദാക്കിയത്. ഡല്‍ഹിയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ചുറ്റും കടുത്ത ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് തീരുമാനമെന്നാണ് റെയില്‍വേ ബോര്‍ഡ് വൃത്തങ്ങളുടെ വിശദീകരണം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ