ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുത്, മെട്രോ സ്റ്റേഷനുകള്‍ അടച്ചിടരുത്'; ഇടപെട്ട് സുപ്രിംകോടതി
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തെ നേരിടാന്‍ ഡല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടുന്നതിനെതിരെയും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതിനെതിരെയും സുപ്രികോടതി. ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുതെന്നും മെട്രോ സ്റ്റേഷനുകള്‍ പൂര്‍ണമായും അടച്ചിടരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. പ്രതിഷേധത്തെ നേരിടാന്‍ മെട്രോ അടച്ചുപൂട്ടുന്നതില്‍ സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചു. മെട്രോ അടയ്ക്കുന്നത് ആയിരക്കണക്കിനാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. അതിനര്‍ഥം, എല്ലാം സ്തംഭിപ്പിക്കാനും ആളുകളെ യാതൊരു ഗതാഗത സൗകര്യവുമില്ലാത്ത അവസ്ഥയിലാക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട് എന്നല്ല -കോടതി ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ