ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 209 രൂപയാണ് കുറച്ചത്. വിലക്കുറവു പ്രകാരം ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 202 രൂപയും കൊല്‍ക്കത്തയില്‍ 209 രൂപയുമാണ് കുറഞ്ഞത്. ഓഗസ്റ്റ് 1 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു.അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നുമില്ല.