ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അവള്‍ ആഫ്ര! പൊക്കിള്‍ കൊടി അറ്റുപോകാതെ അമ്മ സംരക്ഷിച്ച ആ കുരുന്ന് ഇനി ഉറ്റവരുടെ സംരക്ഷണത്തില്‍


 

ആലെപ്പോ: തുര്‍ക്കി സിറിയ മേഖലയില്‍ ദുരന്തം വിതച്ച ഭൂകമ്പത്തില്‍ നിന്ന് അത്ഭുതകരമായി അതിജീവിച്ച പെണ്‍കുഞ്ഞിന് ഒടുവില്‍ കുടുംബമായി. ഭൂകമ്പത്തിൽ തകർന്നു വീണ നാലുനിലക്കെട്ടിടത്തിനുള്ളിൽ നിന്നാണ്  രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ ചോരക്കുഞ്ഞിനെ ലഭിക്കുന്നത്. സിറിയയിലെ ആലെപ്പോ പ്രവിശ്യയിലെ ജിന്‍ഡാരിസില്‍ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനുള്ളിൽ പെട്ടുപോയ ​ഗർഭിണി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. കണ്ടെത്തുമ്പോൾ കുഞ്ഞിന്റെ പൊക്കിൾക്കൊടി അറ്റിരുന്നില്ല.

ഭൂകമ്പത്തിൽ അമ്മയെയും അച്ഛനെയും നാല് സ​ഹോദരങ്ങളെയും നവജാത ശിശുവിന് നഷ്ടമായിരുന്നു. കുഞ്ഞിനെ ദത്തെടുക്കാന്‍ സന്നദ്ധരായി നിരവധിപ്പേര്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍‌ കുഞ്ഞിന്‍റെ പിതാവ് അബ്ദുള്ളയുടേയും മാതാവ് ആഫ്രാ മിലേഹാനെന്നും തിരിച്ചറിഞ്ഞതിന് പിന്നാലെ കുഞ്ഞിനെ പിതാവിന്‍റെ സഹോദരി ദത്തെടുക്കുകയായിരുന്നു. ശനിയാഴ്ചയാണ്  ആഫ്രിന്‍ ജില്ലയിലെ ജിഹാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ പിതാവിന്‍റെ സഹോദരി ഹലായും ഭര്‍ത്താവ് ഖലീല്‍ അല്‍ സവാദിയും ദത്തെടുത്തത്. ദുരന്തമുഖത്ത് കുഞ്ഞിന് ജന്മം നല്‍കി മരണത്തിന് കീഴടങ്ങിയ അമ്മയുടെ ഓര്‍മ്മയില്‍ അമ്മയുടെ പേരാണ് ഇവര്‍ കുഞ്ഞിന് നല്‍കിയിരിക്കുന്നത്. ആഫ്ര ഒരുപാട് പേരുടെ ഓര്‍മ്മയാണെന്നാണ് ദമ്പതികള്‍ പ്രതികരിക്കുന്നത്.

സ്വന്തം മകളായ ആലയ്ക്കൊപ്പം ആഫ്രയ്ക്കൊപ്പമുള്ള  ഖലീലിന്‍റെ ചിത്രം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഭൂകമ്പം കഴിഞ്ഞ് മൂന്നാം ദിവസമാണ് ആല പിറന്നത്. ഇരുവരേയും ഒരുമിച്ച് ഒരു പോലെ വളര്‍ത്തുമെന്നാണ് ഖലീല്‍ വിശദമാക്കുന്നത്. ഡിഎന്‍എ പരിശോധന അടക്കമുള്ളവ പൂര്‍ത്തിയാക്കിയ ശേഷമാണ് ആഫ്രയെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഫെബ്രുവരി 6നുണ്ടായ ഭൂകമ്പത്തില്‍ സിറിയയില്‍ മാത്രം  5800 പേരാണ് കൊല്ലപ്പെട്ടത്. തുര്ക്കിയില്‍ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 39000 കവിഞ്ഞു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.