ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

‘തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ട്’; സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകൾ

 


കഴിഞ്ഞ 11 വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തര കലാപത്തിൽ തകർന്ന സിറിയക്ക് കനത്ത ആഘാതമായിരിക്കുകയാണ് ഭൂകമ്പം. വടക്കുപടിഞ്ഞാറൻ സിറിയ, ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. സർക്കാരിനൊപ്പം ഖുർദിഷ് സേനയ്ക്കും മറ്റ് വിമത സംഘങ്ങൾക്കും നിയന്ത്രണമുള്ള വടക്കൻ സിറിയക്ക് ഭൂകമ്പം ഉണ്ടാക്കിയ ആഘാതം താങ്ങാനാകാത്തതാണ്.

സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലെപ്പോയിലും ഇദ്‌ലിബിലും വലിയ നാശം ഉണ്ടായി. ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തിയെന്നും ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ആണ് രക്ഷാപ്രവർത്തകർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആഭ്യന്തര യുദ്ധം താറുമാറാക്കിയ ഒരു പ്രദേശത്തെ ജനതക്ക് സമാനതകളില്ലാത്ത മറ്റൊരു പ്രതിസന്ധിയെക്കൂടി നേരിടാൻ കരുത്തില്ല. യുദ്ധക്കെടുതികൾക്ക് പുറമേ അതിശൈത്യം, ,തകർന്ന അടിസ്ഥാനസൗകര്യം, അതിവേഗം പടർന്നുപിടിക്കുന്ന കോളറ എന്നിവയെല്ലാം ഇവിടുത്തുകാരുടെ ജീവിതം ദുസ്സഹമാക്കിയിരുന്നു. പിന്നാലെയാണ് എല്ലാം തകർത്തെറിഞ്ഞ ഭൂകമ്പം. യുദ്ധം ജീവിതം തകർത്ത ലക്ഷക്കണക്കിന് അഭയാർത്ഥികൾ താമസിക്കുന്ന മേഖലയിലാണ് ഭൂചലനം ഉണ്ടായത്. തങ്ങൾക്ക് ഇനി എങ്ങും പോകാനില്ലെന്നാണ് ഇവർ പറയുന്നത്. തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ബന്ധുക്കളുടെ കരച്ചിൽ കേൾക്കാൻ കഴിയുന്നുണ്ടെന്നും അവർ ജീവനോടെയുണ്ടെന്നും ചിലർപറയുന്നു. ആരെങ്കിലും അവരെ രക്ഷിക്കാൻ എത്തിയിരുന്നെങ്കിൽ എന്നാണ് അവരുടെ പ്രാർത്ഥന.

വിമതരുടെ പിടിയിലുള്ള മേഖലകളിലാണ് ഏറ്റവും ദയനീയമായ അവസ്ഥ. സിറിയൻ പ്രതിരോധ സേന, വൈറ്റ് ഹെൽമെറ്റ്‌സ് രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു. സർക്കാർ നിയന്ത്രിത മേഖലകളിൽ സൈന്യവും വിദ്യാർത്ഥി വൊളന്റിയർമാരുമുൾപ്പെടെ രക്ഷാപ്രവർത്തനത്തിന് ഉണ്ടെങ്കിലും ഇത് പര്യാപ്തമല്ല.. അതിനിടെ അതിശൈത്യവും മഴയും..എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള വടക്ക് പടിഞ്ഞാറൻ സിറിയയിലേക്ക് അന്താരാഷ്ട്ര സഹായം എത്തിക്കുക എളുപ്പമല്ല എന്നതും മറ്റൊരു സങ്കടകരമായ യാഥാർത്ഥ്യം. യുഎൻ അംഗരാജ്യങ്ങളോടും റെഡ് ക്രോസിനോടും മറ്റ് മനുഷ്യാവകാശ സംഘടനകളോടും സിറിയൻ സർക്കാർ സഹായം അഭ്യർത്ഥിച്ചു.എന്നാൽ ഇസ്രയേലിൽ നിന്ന് സഹായം സ്വീകരിക്കാൻ ഒരുക്കമല്ലെന്നും സർക്കാർ അറിയിച്ചു. യുഎഇ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങൾ സിറിയക്ക് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.