വിദ്യാനഗർ :
അന്താരാഷ്ട്ര വന ദിനാചരണത്തിൻ്റെ ഭാഗമായി കാസറഗോഡ് സാമൂഹ്യ വനവത്ക്കരണ വിഭാഗം കാസറഗോഡ് ഗവ: കോളേജ് ജന്തുശാസ്ത്ര വിഭാഗത്തിൻ്റെ സഹകരണത്തോടെ പടുവടുക്ക സ്മൃതി വനത്തിൽ മുളന്തണ്ടിൽ പറവകൾക്ക് ദാഹജല മൊരുക്കി. പരിപാടി ഗവ: കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. മിനി പി വി ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഗിരീഷ്
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. ബാലകൃഷ്ണൻ , ആ തിര എന്നിവർ സംസാരിച്ചു.
ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി. ബിജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഞ്ജു എംജെ നന്ദിയും പറഞ്ഞു. തുടർന്ന് വൃക്ഷ ശിഖരങ്ങളിലും മറ്റു മായി മുളന്തണ്ടിൽ കിളികൾക്കായി ദാഹജലമൊരുക്കി. പരിപാടികൾക്ക് ഗിരീഷ് കുമാർ ഒ എ ,ലിജോ സെബാസ്റ്റ്യൻ, ടി വി സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ