ബന്തടുക്ക: കേന്ദ്ര വന നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് സജി സെബാസ്റ്റ്യൻ നയിച്ച മലയോരജാഥ ബന്തടുക്കയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ് സണ്ണി പതിനെട്ടിൽ അധ്യക്ഷത വഹിച്ചു.

1972 കേന്ദ്ര വനനിയമം ഭേദഗതി ചെയ്യുക വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ കഴിയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക,കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന ആക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുക കൃഷികൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുക മനുഷ്യ ജീവനുണ്ടാകുന്ന മരണങ്ങൾക്ക് ഇപ്പോൾ നൽകുന്ന നഷ്ടപരിഹാരതുക വർദ്ധിപ്പിക്കുക നാട്ടിൽ ഇറങ്ങുന്ന മൃഗങ്ങളെ നിയന്ത്രിക്കുന്നത് കിടങ്ങുകളും സോളാർവേ ലികളും സ്ഥാപിക്കുക. പ്രജനനം മൂലം വർദ്ധിക്കുന്ന മൃഗങ്ങളെ പ്രത്യേകമായി സംരക്ഷിക്കുകയോ അല്ലാത്ത പക്ഷം നശിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവരുക മനുഷ്യജീവൻ രക്ഷിക്കുന്നതിനും സ്വയരക്ഷക്ക് ആക്രമണകാരികളായ മൃഗങ്ങളെ കൊല്ലുന്നതിന് അനുവാദം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മലയോര ജാഥ നടത്തിയത്.. ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് മൈക്കിൾ, ജില്ലാ സെക്രട്ടറിമാരായ ഷിനോജ് ചാക്കോ, ബിജു തൂളിശ്ശേരി, ജോസ് കാക്കക്കൂട്ടുങ്കൽ, ബാബു നടിയകാല, സിജി കട്ടക്കയം, ടിമ്മി എലിപുലിക്കാട്ട്, രാഘവ ചേരാൽ ജോസ് ചെന്നക്കാട്ട് കുന്നേൽ, ചാക്കോ ആനക്കലിൽ,ടോമി ഈഴേറേറ്റ്, ജെയിംസ് മാരൂർ, മാത്യു കാഞ്ഞിരത്തിങ്കൽ, ഷാജി വെള്ളംകുന്നേൽ, സാജു പാമ്പക്കൻ, ടോമി മണിയൻ തോട്ടം, തങ്കച്ചൻ വടക്കേമുറി, ടോമി വാഴപ്പള്ളി, ജോയി തടത്തിൽ, ബേബി പന്തല്ലൂർ, പുഷ്പമേ ബേബി, ചെറിയാൻ മടുക്കാങ്കൽ, സിദ്ധിക്ക് ചേരങ്കൈ തുടങ്ങിയവർ സംസാരിച്ചു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ