അടൂർ: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ജാമ്യം. അറസ്റ്റിലായ ജയകൃഷണൻ പള്ളിക്കലിനാണ് ജാമ്യം അനുവദിച്ചത്. അടൂർ ഒന്നാം ക്ലാസ്സ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സംഭവം നടന്ന് മൂന്ന് മാസമായിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നോട്ടീസ് പോലും നൽകിയിരുന്നില്ലെന്നും ജയകൃഷ്ണൻ യഥാർഥ പ്രതിയല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ ഒന്നാം പ്രതിക്ക് നേരത്തെ ജാമ്യം ലഭിച്ച കാര്യവും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെയാണ് ജാമ്യം കിട്ടിയത്. കഴിഞ്ഞ ദിവസം അടൂർ സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂർ പൊലീസ് സ്റ്റേഷൻ അക്രമത്തിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ പ്രതിയാണ് ജയകൃഷണൻ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ