വൈദ്യുതി വാങ്ങല്‍: ഹിമാചല്‍ പ്രദേശ് കരാറിന് പകരം ജിഎന്‍എ എനര്‍ജിയെ തിരഞ്ഞെടുത്ത സര്‍ക്കാര്‍ നടപടി വിവാദത്തില്‍
തിരുവനന്തപുരം: ഹിമാചല്‍ പ്രദേശില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിനുപകരം ജിഎന്‍എ എനര്‍ജി ഒടിഎ (GNA Energy OTA) വഴി വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പുതിയ വിവാദം. ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതി വാങ്ങല്‍ കരാര്‍ ഒഴിവാക്കി ജിഎന്‍എ എനര്‍ജിയെ തിരഞ്ഞെടുത്തതിലൂടെ സംസ്ഥാനത്തിന് 2,232 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന വാദമാണ് ഉയരുന്നത്. വൈദ്യുതി വാങ്ങല്‍ സംബന്ധിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെഎസ്ഇബി) തയ്യാറാക്കിയ രേഖകളാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്യുന്നത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ