പരിക്കേറ്റവരെ മിനിറ്റുകള്‍ക്കകം ആശുപത്രിയിലെത്തിക്കാന്‍ 'ഗോള്‍ഡന്‍ ഗോള്‍'; പദ്ധതിയുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് മിനുറ്റുകള്‍ക്കകം അടിയന്തര ചികില്‍സ ഉറപ്പാക്കാന്‍ 'ഗോള്‍ഡന്‍ ഗോള്‍' പദ്ധതിയുമായി ആരോഗ്യവകുപ്പ. പരിക്കിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കം.
കംപ്യൂട്ടര്‍ അധിഷ്ഠിത ഡെസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് എന്നിവയുടെ സഹായത്തോടെയാണ് അപകടസ്ഥലത്തേക്ക് ഏറ്റവും അനുയോജ്യമായ ആംബുലന്‍സ് അയയ്ക്കുക. പരിക്കേറ്റയാളുടെ ആരോഗ്യനിലയും പരിക്കിന്റെ സ്വഭാവവും കണ്ട്രോള് സെന്ററിലേക്ക് ഓണ്‍ലൈനായി കൈമാറും. ഇതനുസരിച്ച് ഏത് ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്ന് ആംബുലന്‍സ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ