തിരുവനന്തപുരം: ഡീസലടിക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതി വാഹനങ്ങൾ കട്ടപ്പുറത്തായ സംഭവത്തിൽ ഒടുവിൽ നടപടി. നേരത്തെ റോഡ് സേഫ്റ്റി അതോറിറ്റി അനുവദിച്ച തുകയിലെ നീക്കിയിരിപ്പ് ഫണ്ട് ഉപയോഗിച്ച് 42.98 ലക്ഷം രൂപ അനുവദിച്ച് ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ 14 എൻഫോഴ്സ്മെന്റ് കേന്ദ്രങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ