ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: വിമാന സുരക്ഷാനിയമം നിലനിൽക്കില്ല, കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം

  തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന കേസിന് കേന്ദ്രത്തിൻെറ വെട്ട്. സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി ചോദിച്ച റിപ്പോർട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിമാന സുരക്ഷാ നിയമം ഈ കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. മുൻ എംഎൽഎ ശബരിനാഥൻ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍

സ്തനാർബുദത്തെ പറ്റി പൊതുജനങ്ങളെ ബോധവല്കരിക്കാൻ ഡോ. ഉഷ മേനോന്റെ നേതൃത്വത്തിൽ ഫ്ലാഷ് മൊബ് സങ്കടിപ്പിച്ചു

കാസറഗോഡ്: കേരള സംസ്ഥാന ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും (KFOG) കാസറഗോഡ് ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെയും (KOGS) സംയുക്താഭിമുഖ്യത്തിൽ 30.08.2025 ശനിയാഴ്ച്ച രാവിലെ 10 മണിക് കാസറഗോഡ് പുതിയ ബസ്റ്റാന്റിൽ സ്തനാർബുദത്തെ പറ്റി പൊതുജനങ്ങളെ ബോധവല്കരിക്കാൻ കാസറഗോഡ് പ്രമുഖ ഗൈനക്ക്യാലോജിസ്റ്റും കേരള സംസ്ഥാന ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും (KFOG) BREAST CANCER Coordinator കൂടിയായ ഡോ. ഉഷ മേനോന്റെ നേതൃത്വത്തിൽ ഫ്ലാഷ് മൊബ് സങ്കടിപ്പിച്ചു . അർബുദ രോഗങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്തനാർബുദമാണെന്നും അതിനെ പ്രതിരോധിക്കാൻ സ്ത്രീ ജനങ്ങൾ തയ്യാറാകണമെന്നും അതിനാവശ്യമായ സഹായങ്ങൾ ചെയ്യാൻ വേണ്ടി കാസർഗോട്ടെ ഇരുപതോളം ഗൈനെക്കോളജിക്കൽ ക്ലിനിക്കുകളിൽ സൗജന്യ സ്തന പരിശോധനക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്നും Dr. ഉഷ മേനോൻ പറഞ്ഞു. Dr . മായാ മല്യ കന്നഡത്തിൽ സ്തനാർബുദ ബോധവത്കരണത്തെക്കുറിച്ചു സംസാരിച്ചു. പരിപാടിയിൽ KOGS പ്രസിഡന്റ് Dr. വിദ്യ , Dr. മാളവിക (കിംസ് ആശുപത്രി ), സാമൂഹ്യ പ്രവത്തക Dr. ധിപ ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു . സ്ത്രീകൾ സ്വയം സ്തന പരിശോധ എളുപ്പത്തിൽ നടത്തണമെന്ന് നിർദ്ദേശിക്കുന്ന മലയാളത...

നെഹ്‌റു ട്രോഫി വള്ളംകളി: വീയപുരം ജലരാജാവ്

  ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ജലരാജാവ്. പിബിസിയുടെ പള്ളാത്തുരുത്തിയെയും നിരണം ചുണ്ടനെയും നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് വീയപുരം ജേതാക്കളായത്. പുന്നമടയുടെ നടുഭാഗമാണ് രണ്ടാമത്. അതേസമയം, ഫൈനലിലെത്തിയ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാന തുഴക്കാര്‍ കൂടതലാണെന്ന പരാതിയുമായി യുബിസിയും പിബിസിയും രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് സംഘാടകര്‍ക്ക് ക്ലബ്ബുകള്‍ പരാതി നൽകി

നാളെ (ആഗസ്റ്റ് 31 ഞായര്‍) റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് 31 ഞായറാഴ്ച റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്‌പെഷ്യല്‍ അരിയുടെ വിതരണവും പൂര്‍ത്തിയാകുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തും, നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കും': യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

  തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തുമെന്നും നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. രാഹുലിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നും അടൂർ പ്രകാശ് പ്രതികരിച്ച. രാഹുലിന് ക്ലീൻ ചിറ്റ് നൽകി കൊണ്ടായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ആരോപണങ്ങൾ ഉയർന്നവർ സഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റി നിർത്തണെമന്നും അടൂർ പ്രകാശ് ചോദിച്ചു. 

സര്‍ക്കാര്‍ ഓണാഘോഷം; സെപ്റ്റംബര്‍ മൂന്നുമുതല്‍ ഒമ്പതുവരെ

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നുമുതല്‍ ഒമ്പതുവരെ സംഘടിപ്പിക്കും. സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടന്‍മാരായ ജയം രവി, ബേസില്‍ ജോസഫ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പതിനായിരത്തോളം കാലാകാരന്മാര്‍ ആഘോഷത്തിന്റെ ഭാഗമാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കണ്ണൂർ കീഴറയിലെ സ്ഫോടനം; അന്വേഷണം ക്രൈംബ്രാഞ്ചിന്, മരിച്ചത് പ്രതി അനൂപ് മാലികിന്റെ ബന്ധുവെന്ന് പൊലീസ്

 കണ്ണൂർ: കണ്ണൂർ കണ്ണപുരം കീഴറയിലെ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ്‌ മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.

വയനാട് തുരങ്ക പാത: 8.1 കിലോമീറ്റർ ഇരട്ട ടണൽ, 2134 കോടി ചെലവ്, സ്വപ്ന പദ്ധതിയുടെ നിർമാണത്തിന് നാളെ തുടക്കം

തിരുവനന്തപുരം: വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റർ പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവ്വഹണ ഏജൻസി. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു.

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി; ഇന്ന് മുതൽ വാഹനങ്ങൾ വാഹനങ്ങൾ കയറ്റിവിടും

  ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. ഒരേ സമയം ഒരുവശത്ത് നിന്നും മാത്രം ചരക്കുവാഹനങ്ങൾക്ക് അനുവാദം നൽകുകയുള്ളൂ

മിലാൻസിയ 25 മീലാദ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

  ചൗക്കി: ദിഗാർഡൻ അൽബിറ് സ്കൂൾ മിലാൻസിയ 25 മീലാദ് ഫെസ്റ്റ് ലോഗോ പ്രകാശനം എഴുത്തുകാരൻ എബി കുട്ടിയാനം പ്രിൻസിപ്പൾ നിസാം ഹുദവിക്ക് നൽകി നിർവ്വഹിച്ചു.അഡ്മിനിസ്ട്രേറ്റർ റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ഡയറക്ടർ മുജീബ് ലിബാസ്,ഹകീം ലിബാസ്,ആഷിഖ് ബദർ നഗർ,ഹെഡ് ടീച്ചർ ഫാത്തിമ,മിലാൻസിയ25 കൺവീനർ നജ്മുന്നിസ,ടിടിസി ഡിപ്പാർട്ട്മെൻ്റ് ഹെഡ്ഡ് സഫീറ, അധ്യാപികമാരായഅംറത്ത്,ആലിയ,ഫസീല,ആഷിഫ സംബന്ധിച്ചു.

എ.ഐ.കെ.എം.സി.സി ഗോവ വൈസ് പ്രസിഡൻ്റ് സി.കെ അബൂബക്കർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

ഗോവ എ. ഐ.കെ.എംസി.സി വൈസ് പ്രസിണ്ടൻ്റും ജീവകാരുണ്യ പ്രവർത്തകനുമായ സി.കെ അബൂബക്കർ ചെർക്കള ആലൂർ പ്രദേശത്തേക്ക് നൽകിയ തെരുവ് വിളക്കുകളുട സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.. റിയാസ് കരക്കക്കാൽ, അബ്ബാസ് ആലൂർ, റസ്സാഖ് ആലൂർ, ശിഹാബ് ആലൂർ, അഹ് മദ് ആമു,മാഹിൻകോളോട്ട്, അസീസ് തെക്കിൽ,ഇക്ബാൽ മഞ്ഞനാടി, റഫീഖ് തലപ്പാടി,ഫോറിയൻ അബ്ദുൽറഹ് മാൻ,ഇർഷാദ്ആലൂർ,അബ്ബാസ് എന്നിവർ സംസാരിച്ചു ..കെ.എം സി.സി നേതാവ് ബഷീർ ആലൂർ നന്ദി പറഞ്ഞു.

തീരുവ തര്‍ക്കം; 25 ശതമാനം അധിക തീരുവ പിന്‍വലിക്കണമെന്ന് ഇന്ത്യ, ചര്‍ച്ച വൈകാതെയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: തീരുവ തർക്കത്തിൽ യുഎസുമായി ഇന്ത്യ വൈകാതെ ചർച്ച നടത്താന്‍ സാധ്യതയുണ്ടെന്ന് ഉന്നതവൃത്തങ്ങൾ. 25 ശതമാനം അധിക തീരുവ ആദ്യം പിൻവലിക്കണം എന്ന് ഇന്ത്യ നിബന്ധന വച്ചു. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തിനു ശേഷം സ്ഥിതി വിശദമായി വിലയിരുത്തുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അമേരിക്കയുമായുള്ള തീരുവ തർക്കം മുറുകുന്നതിനിടെ രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തിയിരിക്കുകയാണ്. സന്ദര്‍ശനത്തില്‍ തീരുവ വിഷയവും ചര്‍ച്ചയായേക്കും

ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം: അന്വേഷണം കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക്

  കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ 15 വര്‍ഷം പഴക്കമുള്ള ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇനി കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ മേല്‍നോട്ടത്തില്‍ നടക്കും. ദുരൂഹ സാഹചര്യത്തിലുള്ള അബ്ദുല്ല മൗലവിയുടെ മരണത്തില്‍ കൊലപാതക സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഖാസി ആക്ഷന്‍ കമ്മിറ്റി വൈസ്പ്രസി. ഉബൈദുല്ല കടവത്ത്, ചെമ്പിരിക്ക ജുമാമസ്ജിദ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം സര്‍ദാര്‍ മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് നല്‍കുകയും ഡിജിപി കണ്ണൂര്‍ റേഞ്ച് ഡിഐജിയെ അന്വേഷണം ഏല്‍പ്പിക്കുകയുമായിരുന്നു. 15 വര്‍ഷമായി സി.ബി.ഐ അന്വേഷണം നടത്തിയിട്ടും കുറ്റക്കാര്‍ക്ക് എതിരെ തെളിവൊന്നും ലഭിച്ചിരുന്നില്ലെന്നു പറയുന്നു. ഇത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ വിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ പ്രതീക്ഷയാണുള്ളത്.

രാഹുലിനെ മണ്ഡലത്തിൽ എത്തിക്കാൻ നീക്കവുമായി ഷാഫി; എ ​ഗ്രൂപ്പ് യോ​ഗം ചേർന്നു, വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പരിപാടിയിൽ പങ്കെടുപ്പിക്കും

 പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോ​ഗത്തിലെ ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ​ഗ്രൂപ്പിൻ്റെ നീക്കം. മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയാണ് യോഗം ചേർന്നത്. ഇന്നലെ പാലക്കാട് എത്തിയ ഷാഫി പറമ്പിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോ‌ട് പ്രതികരിച്ചിരുന്നില്ല. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനാണ് എത്തിയെന്നായിരുന്നു പ്രതികരണം

ബസ് കണ്ട‌ക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധം; ഹര്‍ജികള്‍ തള്ളി ഹൈക്കോടതി

  സംസ്ഥാനത്തെ ബസുകളില്‍ ഡ്രൈവർക്കും, കണ്ടക്ടർക്കും, ക്ലീനർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യംചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ബസുടമകളുടെ ഹർജികളാണ് തള്ളിയത്. സർക്കാർ ഉത്തരവ് നിയമപരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

സംസ്ഥാനത്ത് മഴ കനക്കുന്നു; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്,കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും നല്‍കി. ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബാണാസുര സാഗര്‍, ഷോളയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ഡാമുകളിലാണ് അലര്‍ട്ട്. ഡാമുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

തലപ്പാടി വാഹനാപകടത്തിൽ മരണം ആറായി, അപകടകാരണം ബസിന്റെ ബ്രേക്ക് പോയത്, മരിച്ചത് കര്‍ണാടക സ്വദേശികൾ

  കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. 

തലപ്പാടിയിൽ നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി, അഞ്ച് പേർ മരിച്ചു

  കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടം. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക്‌ പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ്സ്റ്റോപിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന കുട്ടിയും മരിച്ചു. കൂടാതെ ബസ് കാത്തിരിക്കുകയായിരുന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി എന്ന സ്ത്രീ ഉൾപ്പെടെ 3 സ്ത്രീകളും മരിച്ചതായാണ് വിവരം.

രാഹുലിന് എതിരായ കേസ്: അന്വേഷണ സംഘത്തിൽ സൈബര്‍ വിദഗ്ധരും, ആദ്യഘട്ടത്തിൽ 3 പേരുടെ മൊഴിയെടുക്കും

  തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസിന്‍റെ അന്വേഷണ സംഘത്തിൽ സൈബർ വിദ​ഗ്ധരെയും ഉള്‍പ്പെടുത്തും. ടീം അംഗങ്ങളെ 2 ദിവസത്തിനുള്ളിൽ തീരുമാനിക്കും. ആദ്യഘട്ടത്തിൽ 3 പേരുടെ മൊഴിയെടുക്കാനാണ് തീരുമാനം. റിനി ജോര്‍ജ്, അവന്തിക, ഹണി എന്നിവരുടെ മൊഴിയെടുക്കും.

ഷാഫി പറമ്പിലിനെ തട‍ഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

  കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

വീണ്ടും മണ്ണിടിച്ചിൽ: താമരശ്ശേരി ചുരം താൽക്കാലികമായി അടക്കും

  കോഴിക്കോട്:താമരശേരി ചുരം വീണ്ടും താത്കാലികമായി അടയ്ക്കും.ശക്തമായ മഴയെ തുടർന്ന് മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് കല്ലും മണ്ണും വീണ്ടും ഇടിയുന്ന സാഹചര്യത്തിലാണ് തീരുമാനം.അടിവാരം ഭാഗത്തും വൈത്തിരി ഭാഗത്തും വാഹനങ്ങൾ തടയും. ഇന്നലെ രാത്രിയോടെയാണ് താമരശ്ശേരി ചുരത്തിലൂടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്.

ട്രംപിന്‍റെ അധിക തീരുവ മറികടക്കാൻ ഇന്ത്യ, നിർണായക ചർച്ചകൾക്കായി ജപ്പാനിലും ചൈനയിലും പ്രധാനമന്ത്രി നേരിട്ടെത്തും, റഷ്യയുമായും കൂടിയാലോചന

ദില്ലി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയെ ചൊല്ലി ഇന്ത്യ - അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്ര തിരിക്കും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിക്കുന്നത്. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണവും ഉയർന്നു വരും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചർച്ചയാവും. ഇതിന് ശേഷം ജപ്പാനിൽ നിന്നും പ്രധാനമന്ത്രി മോദി, ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തർക്കം തീർക്കാൻ ഇന്ത്യ പ്രത്യേക ചർച്ചയൊന്നും ഇതുവരെയും നിശ്ചയിച്ചിട്ടില്ല. പക്ഷേ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകളിൽ വിഷയം ഉയർന്നുവരുമെന്ന് ഉറപ്പാണ്. ബ്രിക്സ് രാജ്യങ്ങൾ ഇക്കാര്യത്തിൽ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയിലും നടക്കുമെന്നാണ് വിലയിരുത്തലുകൾ.

ന്യൂനമർദ്ദം ഒഡിഷക്ക് മുകളിൽ കരകയറി, അടുത്ത 3 മണിക്കൂർ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 50 കി.മി വേഗതിയിൽ കാറ്റും

  തിരുവനന്തപുരം: വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷക്ക് മുകളിൽ കരകയറി. കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തൃശ്ശൂരിലെ ലുലുമാള്‍: ഭൂമി തരംമാറ്റിയ ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

തൃശ്ശൂര്‍: തൃശ്ശൂർ ലുലുമാൾ പദ്ധതിയിൽ ഭൂമി തരംമാറ്റിയ ആർഡിഒയുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിൻറെ അപേക്ഷ വീണ്ടും പരിഗണിക്കാനും കോടതി നിർദ്ദേശം നൽകി. വിഷയത്തിൽ നാലു മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണം. കൃഷി ഓഫീസറുടെ റിപ്പോർട്ട് പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

  തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതികളിൽ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കാനും ക്രൈം ബ്രാഞ്ച് ശ്രമം ആരംഭിച്ചിട്ടുണ്ട്. രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനാണ് ബിഎൻഎസിലെ വകുപ്പുകള്‍ ചേര്‍ത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തിരിക്കുന്നത്. 

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിയുന്നു; പാറയും മണ്ണും നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗത യോഗ്യമാക്കുന്നത് വൈകും

  കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞത്. നേരിയ തോതിലാണ് മണ്ണിടിഞ്ഞതെങ്കിലും റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിക്ക് ഇത് വെല്ലുവിളിയായി മാറുകയാണ്. വീണ്ടും ഇടിഞ്ഞതോടെ ചുരം ഗതാഗത യോഗ്യമാക്കുന്നത് ഇനിയും വൈകുമെന്നാണ് വിവരം. പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയാകുകയാണ്. ചുരത്തിൽ മണ്ണിടിഞ്ഞ ഭാഗത്ത് കനത്ത കോട മഞ്ഞാണുള്ളത്. ഇപ്പോഴും ചുരത്തിലൂടെ പോകുന്നതിനായി ലക്കിടി ഭാഗത്തടക്കം നിരവധി വാഹനങ്ങളാണ് കാത്തുകിടക്കുന്നത്. 

എഐ ക്യാമറ അഴിമതി ആരോപണം; ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഡി സതീശന്‍റേയും ചെന്നിത്തലയുടേയും ഹര്‍ജി തള്ളി

 കൊച്ചി: സംസ്ഥാനത്ത് എഐ ക്യാമറകൾ സ്ഥാപിച്ചതിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എഐ ക്യാമറ അഴിമതിയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ട ശേഷം ഹർജി തള്ളിയത്. കരാറിൽ അഴിമതി നേരിട്ട് വ്യക്തമാക്കുന്ന ഒരു തെളിവും ഹർജിക്കാർ നൽകിയിട്ടില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി കോൺഗ്രസ് നേതാക്കളുടെ ആവശ്യം തള്ളിയത്. ആരോപണങ്ങളിൽ വസ്തുതാപരമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. കരാർ ഏറ്റെടുത്ത കമ്പനികൾ ഉപകരാർ നൽകിയതും ഈ കമ്പനികളുടെ സാങ്കേതിക മികവിലടക്കം ചോദ്യങ്ങൾ ഉയർത്തിയുമായിരുന്നു ഹർജി.

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതാണ് മഴ കനക്കാന്‍ കാരണം. തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതാണ് മഴ കനക്കാന്‍ കാരണം

പ്രസിദ്ധ പുരോഹിതർ ബി.എസ്.ഗോപാലകൃഷ്ണ ഭട്ട് നിര്യാതനായി

  മുളിയാർ: പ്രസിദ്ധ പുരോഹിതരും പയം മഹാവിഷ്ണു ക്ഷേത്രം മുൻ മേൽശാന്തിയുമായ പയം ബജെ തറവാട്ടിലെ ബിഎസ്.ഗോപാല കൃഷ്ണ ഭട്ട് (82 വയസ്സ്) സ്വവസതിയിൽ നിര്യാതനായി. പരേതരായ ശ്യാം ഭട്ട്, പരമേശ്വരി എന്നിവരുടെ മകനാണ്. സരസ്വതി യാണ് ഭാര്യ.  മക്കൾ:കൃഷ്ണ ഭട്ട് (അഡ്വക്കേറ്റ്, മംഗലാപുരം ) ഈശ്വരി, ശാരദ, ശ്യാംകുമാർ ഭട്ട് (പുരോഹിതർ ) മരുമക്കൾ: പ്രേമ മംഗലാപുരം,വെങ്കിട്ടേശ്വര  ഭട്ട് ജാൽസൂർ, രാമകൃഷ്ണ ഭട്ട് എലിമല, കവിത ഉപ്പിനങ്കാടി. സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, സുശീല.

ബലാത്സം​ഗക്കേസ്: റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി, 9ന് ഹാജരാകണം

  കൊച്ചി: ബലാത്സം​ഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണ സംഘത്തിന് മുന്നിൽ വേടൻ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലാണ് വേടന് ജാമ്യം ലഭിച്ചിരിക്കുന്നത്. യുവ‍‍ഡോക്ടറാണ് വേടനെതിരെ പീഡന പരാതി നൽകിയത്.

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ നിര്‍ണായക വിധി: മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

  കൊച്ചി: ഫോര്‍ട്ട് സ്റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതിയുടെ നിര്‍ണായക വിധി. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് വധശിക്ഷയായിരുന്നു വിധിച്ചത്. ഈ വിധി ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്. 2018 ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 2005 സെപ്റ്റംബര്‍ 27 നാണ് ഉദയകുമാര്‍ ലോക്കപ്പില്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ പൊലീസുകാര്‍ ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉദയകുമാറിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകളുണ്ടെന്നും വ്യക്തമായിരുന്...

രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

  തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്. യൂത്ത്‌ കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാക്കാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. പ്രതികളുടെ ശബ്ദരേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പേരുമുണ്ട്. ഇതോടെയാണ് വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിൻ്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിൻ്റെ പേര് പരാമർശിക്കുന്നത്. കേസില്‍ നിലവില്‍ 7 പ്രതികളാണ് ഉള്ളത്.

ട്രംപ് കടുപ്പിച്ച് തന്നെ, ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസ് പുറത്തിറക്കി, വ്യാഴാഴ്ച രാവിലെ അധിക തീരുവ പ്രാബല്യത്തിലാകും

വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ പ്രസിഡന്‍റ് ഡോണൾ‍ഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ നടപടിയിൽ കടുത്ത നിലപാട് തുടർന്ന് അമേരിക്ക. തിരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്. യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്

ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ സുപ്രീംകോടതിക്ക് ആശങ്ക, മണി ബിൽ പോലും തടയാവുന്ന സ്ഥിതിയെന്ന് കോടതി

  : സംസ്ഥാനത്തെ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്. നിയമത്തിന്റെ ഇത്തരം വ്യാഖ്യാനത്തിൽ ആശങ്കയുണ്ടെന്നും അങ്ങനെയെങ്കിൽ മണി ബില്ലുകൾ പോലും തടഞ്ഞുവെക്കാവുന്ന സ്ഥിതിയല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് ബിൽ തിരിച്ചയക്കാതെ പിടിച്ച് വെക്കാനുള്ള അധികാരമുണ്ട്. ഈ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണെങ്കിൽ മണി ബിൽ പോലും ഗവർണർക്ക് തടഞ്ഞ് വെക്കാമെന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യം സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി. ബിആർ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജ. വിൽക്രം നാഥ്, ജ. പിഎസ് നരസിംഹ, ജ. എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

ജന്മനാ കോണ്‍ഗ്രസുകാരന്‍,മരിക്കുന്നതും അങ്ങനെ തന്നെ'; ആര്‍എസ്എസ് ഗാനാലാപന വിവാദത്തില്‍ ക്ഷമ ചോദിച്ച് ഡി.കെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആർ‌എസ്‌എസ് ഗാനം ആലപിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡി.കെ ശിവകുമാർ. താന്‍ ചെയ്തത് കോൺഗ്രസ് നേതാക്കളെയോ പ്രതിപക്ഷ ഇന്‍ഡ്യ മുന്നണി സഖ്യകക്ഷികളെയോ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കാൻ തയ്യാറാണെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു.

പാലിയേക്കരയിൽ ടോൾപിരിക്കാനുള്ള നീക്കത്തിന് തിരിച്ചടി; ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി

  കൊച്ചി: പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ടോൾ നിർത്തലാക്കിയ ഉത്തരവ് സെപ്റ്റംബർ ഒൻപത് വരെ നീട്ടി. മണ്ണുത്തി - ഇടപ്പള്ളി പാതയിലെ തകർച്ച പരിഹരിച്ചെന്ന ദേശിയപാത അതോറിറ്റിയുടെ വാദം കോടതി തള്ളി. ജസ്റ്റിറ്റ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ്‌ ടോൾ പിരിവിന് അനുമതി നിഷേധിച്ചത്

സിപിഎം അധികം കളിക്കരുത്, കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ട്: വി.ഡി സതീശൻ

  കോഴിക്കോട്: സിപിഎമ്മിനെയും ബിജെപിയെയും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീൻ. രാഹുൽ വിഷയത്തിൽ ഇനിയും കളിച്ചാൽ സിപിഎമ്മിന്റെ പലതും പുറത്തുവരുമെന്നും കേരളം ഞെട്ടുന്ന ഒരു വാർത്ത വരാനുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. 'ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട'- വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനം: എഡിജിപി എം ആർ അജിത് കുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആർ അജിത് കുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് അസാധുവാക്കിയ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. വസ്തുതകൾ വേണ്ടവിധം പരിഗണിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവെന്നാണ് പ്രധാന വാദം. ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ചാകും ഹർജിയിൽ പ്രാഥമിക വാദം കേൾക്കുക.

രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ല, കടുപ്പിച്ച് എഐസിസി; 'വ്യക്തത വരുത്താതെ തുടർ പരിഗണനകളില്ല

 ദില്ലി: പാര്‍ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ല. രാഹുലിൽ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺ​ഗ്രസ് നേതാക്കളെ അറിയിച്ചത്. ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരിക്കട്ടെ എന്നാണ് കോൺ​ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. പൊതുമധ്യത്തിൽ രാഹുൽ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് നേതാക്കൾ പറയുന്നത്.എന്നാല്‍, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെര‍ഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തി...

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് "ജലമാണ് ജീവൻ' ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം മിഷൻ തുടങ്ങിയവര്‍ ഉൾപ്പെടുന്നതാണ് ഈ പരിപാടി.

റാപ്പര്‍ വേടന് വീണ്ടും നിയമക്കുരുക്ക്; ഗവേഷക വിദ്യാർഥിനിയുടെ പരാതിയില്‍ കേസ്

  കൊച്ചി: റാപ്പര്‍ വേടനെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥിനിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 294(b),354,354A(1), കേരള പൊലീസ് ആക്ട് 119(a) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം, അശ്ലീല പദപ്രയോഗം, സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തും വിധം ലൈംഗിക ചേഷ്ടകള്‍ കാട്ടിയത് എന്നിവയാണ് വേടനെതിരെയുള്ള കുറ്റങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ യുവഗായിക നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. 2020 ഡിസംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സമ്പന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സമ്പന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടെന്ന് ദില്ലി ഹൈക്കോടതി. സര്‍ട്ടിഫിക്കറ്റുകൾ പരിശോധിക്കണം എന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് കോടതി. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണ പ്രത്യാരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. 1978 ലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നത്. വിവരാവകാശ കമ്മീഷന്‍റെ ഈ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് ദില്ലി സര്‍വ്വകലാശാലയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരിയില്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങൾ പൂര്‍ത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു. 

രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ, പാർട്ടിയുടെ തീരുമാനം ഐക്യകണ്ഠേനയെടുത്തത്, രാജി ആവശ്യത്തിൽ യുക്തിയില്ല, സണ്ണി ജോസഫ്

കണ്ണൂർ: ഉയർന്നു വന്ന ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺ​ഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ ​പാർട്ടി ​ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങൾ വന്ന ഘട്ടത്തിൽ തന്നെ പരിശോധിച്ചിരുന്നു. രാഹുൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു

അനധികൃത സ്വത്ത് സമ്പാദന കേസ്; ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ എഡിജിപി എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ

  തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം. ഒരു എംഎൽഎ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങൾ മാത്രമാണ് പരാതിയായി കോടതിയിൽ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ വാദിക്കുന്നു

മുളിയാറിൽ കാട്ട് പന്നി നിരീക്ഷണം ശക്തമാക്കി ആൽനടുക്കത്ത് കാട്ട് പന്നിയെ വെടിവെച്ചു കൊന്നു.

  മുളിയാർ:പഞ്ചായത്ത് പ്രസിഡണ് വി.പി മിനിയുടെ ഉത്തരവ് പ്രകാരം, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യന്റെയും, സീനിയർ ഷൂട്ടർ ബി അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിൽ പ്രത്യക ദൗത്യസംഘം പത്തോളം ഷൂട്ടർമാരെ ഉൾപ്പെടുത്തി പ്രവർത്തനം ശക്തമാക്കി. അൽനടുക്കം പാറയിൽ നിന്നും ഒരു കാട്ട് പന്നിയെ കൂടി വെടിവെച്ചു കൊന്നു. കർഷകരുടെ ആവശ്യപ്രകാരമാണ് സംയുക്ത പരിശോധന നടത്തിയത്. കർഷകർ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും, പന്നികളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെന്നും ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ പറഞ്ഞു. പൊതുപ്രവർത്തകൻ മസൂദ് ബോവിക്കാനo ഷൂട്ടർമാരായ രാഘവൻ എം ,മാത്യ, കൃഷ്ണ രാജ്, രാമകൃഷ്ണൻ , അരവിന്ദൻ, ഷാജി പി.ജെ, രാഘവൻ നേരം കാണാതടുക്കം, വനം വകുപ്പ് ഉദ്യാഗസ്ഥരായ അർജുൻ , സുനിൽ, രാഹുൽ, സുധീഷ്, അശോകൻ, നിവേദ്, അമൽ എന്നിവരും ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു.

വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പുമടക്കം 15 സാധനങ്ങൾ, സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; കിറ്റ് നൽകുക 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

രാജിയില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് പാര്‍ട്ടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിഷ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ല

മാസ്തികുണ്ടിലെ കോട്ട മഹമൂദ് നിര്യാതനായി

  മുളിയാർ: മാസ്തി കുണ്ടിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മഹമൂദ് കോട്ട (63 വയസ്സ് ) നിര്യാതനായി. പരേതരായ കോട്ട മുഹമ്മദ്,മറിയമ്മഎന്നിവരുടെ മകനാണ്. ആയിഷയാണ് ഭാര്യ. മക്കൾ: ഷാഹിന, സൗദ, സാക്കിറ, സാജിദ , മിസ്‌രിയ, മുസമ്മിൽ (മുസ്ലിം യൂത്ത് ലീഗ് മാസ്തിക്കുണ്ട് ശാഖാ സെക്രട്ടറി) മരുമക്കൾ :ലത്തീഫ് , ജമാൽ , ഹാരീസ്, സവാദ് ,റിയാസ്,  സഹോദരങ്ങൾ: അബ്ദുല്ലക്കുഞ്ഞി, മുത്തലിബ് , ആസിയ , നഫീസ , അബൂബക്കർ , ഉസ്മാൻ , ഫൗസിയ പരേതയായ ബീഫാത്തിമ. ഞായറാഴ്ച ഉച്ചയോടെ മാസ്തി കുണ്ട് മസ്ജിദിൽ ഖബറടക്കും.

കേരളത്തിൽ ഭരണം പിടിക്കും, അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിലെത്താൻ ബിജെപി എല്ലാകുൽസിത മാർഗങ്ങളും സ്വീകരിക്കുമെന്നും അവർക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അതേസമയം തൃശൂരിലെ വോട്ട് ചോര്‍ത്തല്‍ വിവാദത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ് സുനില്‍കുമാര്‍ രംഗത്തെത്തി.

എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി 29ന്

    കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി 29ന്. നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുവാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിക്ക് രക്ഷപ്പെടാന്‍ പഴുതുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞിട്ടില്ല. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണവും മൊഴിയും തമ്മില്‍ വൈരുദ്ധ്യമുണ്ട്. ജില്ലാ കളക്ടറുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് എസ്‌ഐടി അന്വേഷിച്ചില്ലെന്നും മൊഴികള്‍ അവഗണിച്ചതിലൂടെ അന്വേഷണം എസ്‌ഐടി അട്ടിമറിച്ചുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഹര്‍ജി. അതേസമയം കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകരുതെന്നും തുടര്‍ അന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യാത്രയ...

കൂടുതൽ തെളിവുകൾ പുറത്ത്’ വാർത്താസമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ

  പത്തനംതിട്ട: കൂടുതൽ തെളിവുകൾ പുറത്തുവന്നതിനെ തുടർന്ന് വാർത്താസമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനമാണ് റദ്ദാക്കിയത്. നേതാക്കൾ ഇടപെട്ടതിനെ തുടർന്നാണ് തത്കാലം മാധ്യമങ്ങളെ കാണേണ്ടതില്ല എന്ന് തീരുമാനിച്ചത്. തത്കാലം കാര്യങ്ങൾ വിശദീകരിക്കേണ്ടതില്ലെന്ന് പാർട്ടിയിൽ നിന്ന് നിർദ്ദേശം ലഭിച്ചതായാണ് വിവരം. നേരത്തെ രാഹുൽ തന്നെയാണ് മാധ്യമങ്ങളെ വിളിച്ച് വാർത്താസമ്മേളനത്തെ കുറിച്ച് വിവരം നൽകിയത്. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലും യുവതിയും സംസാരിക്കുന്ന കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നേതാക്കൾ ഇടപെട്ട് വാർത്ത സമ്മേളനം റദ്ധാക്കിയത്.

ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചു

  തിരുവനന്തപുരം: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ്‌ ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. സെപ്‌തംബർ ഒന്നിന്‌ ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടിതുടങ്ങും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും.

ടിക് ടോക് നിരോധനം നീക്കിയിട്ടില്ല’; പ്രചരിക്കുന്നത് തെറ്റായ വിവരമെന്ന് കേന്ദ്രം

  ടിക് ടോക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ടിക് ടോക് നിരോധനം നീക്കി എന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തയെന്നും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. ടിക് ടോക്കിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ടിക് ടോക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ചില ഉപയോക്താക്കള്‍ക്ക് വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിഞ്ഞെങ്കിലും ലോഗിന്‍ ചെയ്യാനോ അപ്ലോഡ് ചെയ്യാനോ വിഡിയോകള്‍ കാണാനോ കഴിഞ്ഞില്ല. ടിക് ടോക് ആപ്പ് സ്റ്റോറുകളിലും ലഭ്യമായിരുന്നില്ല. 2020-ലെ ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് ടിക് ടോക് അടക്കം 

രാജി ആലോചനയില്‍ പോലുമില്ല; നിലപാട് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍

  എംഎല്‍എ സ്ഥാനം നിന്ന് രാ‍ജിവെക്കില്ലെന്ന്  രാഹുല്‍ മാങ്കൂട്ടത്തില്‍. പാര്‍ട്ടിക്കകത്ത് നിന്ന് കടുത്ത സമ്മര്‍ദം ഉയരവെയാണ് രാജിവെക്കില്ലെന്ന  നിലപാട് രാഹുല്‍  വ്യക്തമാക്കിയത്.  അതേ സമയം, നിയമസഭാ സമ്മേളനത്തിന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ  രാജി വേണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവെന്ന് സൂചന. സെപ്റ്റംബര്‍ 15നാണ് നിയമസഭ ചേരുന്നത്.  

എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് പറയാന്‍ സിപിഎമ്മിന് എന്ത് അവകാശം?' രാഹുലിനെ തള്ളാതെ ഷാഫി പറമ്പില്‍

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാതെ ഷാഫി പറമ്പില്‍ എം.പി. ഒരു കോടതി വിധിയോ, എഫ്‌ഐആറോ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇല്ല. രാഹുല്‍ സ്വമേധയാ രാജി സന്നദ്ദത പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടും സിപിഎം കോണ്‍ഗ്രസിനെ ധാര്‍മ്മീകത പഠിപ്പിക്കുകയാണ്. താന്‍ ബിഹാറിലേക്ക് മുങ്ങിയെന്ന് പറയുന്നത് ശരിയല്ലെന്നും ഷാഫി വടകരയില്‍ പറഞ്ഞു. 'ഒരു പരാതിയോ കോടതി വിധിയോ, എഫ് ഐ ആറോ വരുന്നതിന് മുമ്പ് രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടി നേതൃത്വത്തോട് ആലോച്ച് രാജിയും രാഹുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാഹുലിനെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും, പരാതിക്കാരായ സ്ത്രീകളെ ആക്രമിച്ചാൽ അനുവദിക്കില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യപടിയാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. പരാതികള്‍ ഗൌരവത്തോടെ പരിശോധിക്കും. പരാതിക്കാരായ സ്ത്രീകളെ ആക്രമിച്ചാൽ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പരാതിക്കാരിക്കെതിരെയുള്ള വി കെ ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇൻകറക്റ്റാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. പരാമർശം നടത്തിയതിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ചിരുന്നു. ഉടൻ അത് തിരുത്തുകയും ചെയ്തു. 

കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ നീക്കാൻ നിർദേശം

  തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ നിർദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തിൽ അധ്യക്ഷനായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

ബെവ്‌കോയിൽ ഓണത്തിന് റെക്കോർഡ് ബോണസ്; ജീവനക്കാർക്ക് 1,02,500 രൂപ ലഭിക്കും

തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കടകളിലെയും ഹെഡ്ക്വാട്ടേഴ്‌സിലെയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ലഭിക്കും. കഴിഞ്ഞ വർഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലെയും വെയർ ഹൗസുകളിലെയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആധാര്‍ സ്വീകരിക്കണം, ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ പാര്‍ട്ടികള്‍ സഹായിക്കണം; സുപ്രീംകോടതി

 " ബിഹാറില്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പേര് പുനഃപരിശോധനയ്ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീംകോട ന്യൂഡല്‍ഹി: ബിഹാറില്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പേര് പുനഃപരിശോധനയ്ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി. അപേക്ഷകള്‍ ഓണ്‍ലൈനായിട്ട് സമര്‍പ്പിക്കാമെന്നും ഇതിനായി ഫോമുകള്‍ നേരിട്ട് നല്‍കേണ്ട ആവശ്യമില്ലെന്നും സുപ്രീം കോടതി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അപേക്ഷയോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പതിനൊന്ന് രേഖകളില്‍ ഏതെങ്കിലും ഒന്നോ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡോ സമര്‍പ്പിക്കാമെന്നും കോടതി. വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്തായവരെ പാര്‍ട്ടികള്‍ സഹായിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശംനല്‍കി. ഫോമുകള്‍ സമര്‍പ്പിക്കുന്നതിന് അതത് ബൂത്തുകളിലെ ആളുകളെ സഹായിക്കാന്‍ തങ്ങളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ബിഹാറിലെ 12 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളോടാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ. ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

നിമിഷ പ്രിയ കേസ്; വധശിക്ഷ 24നോ 25നോ നടപ്പാക്കുമെന്ന് കെ എ പോൾ, സുപ്രീംകോടതിയിൽ ഹർജി

ദില്ലി: നിമിഷ പ്രിയ കേസിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നിൽ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും മൂന്ന് ദിവസം ഇത് സംബന്ധിച്ച വാർത്ത നൽകരുതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടാണ് പോൾ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിമിഷ പ്രിയ പറഞ്ഞിട്ടാണ് താൻ കോടതിയിൽ എത്തിയതെന്നും പോൾ പറയുന്നു. ഹർജിയിൽ അറ്റോർണി ജനറലിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

പാലക്കാട് സ്‌കൂളിലെ സ്ഫോടനം: ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കും: മന്ത്രി വി.ശിവൻകുട്ടി

പാലക്കാട്: പാലക്കാട് മൂത്താന്‍തറ സ്‌കൂളിലെ സ്ഫോടനത്തില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കോമ്പൗണ്ടിനകത്ത് നാല് ബോംബ് ഉണ്ടായിരുന്നു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് കണക്കാക്കി സൂക്ഷിച്ചതാണെന്നാണ് സംശയം. സ്‌കൂളിനുള്ളില്‍ ആയുധപരിശീലനം നടത്തിയതിനാല്‍ എന്‍ ഒ സി റദ്ധാക്കുമെന്നും മന്ത്രി പറഞ്ഞു."  

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എഎസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കാസർകോട് മഞ്ചേശ്വരത്ത്

കാസർകോട്: മഞ്ചേശ്വരം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കുറ്റിക്കോലിലെ മധുസൂദനൻ (50) ആണ് മരിച്ചത്. അവിവാഹിതനാണ്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും

അജ്‍ഞാതന്‍ മതില്‍ ചാടി പ്രവേശിച്ചു; പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഗുരുതര സുരക്ഷാവീഴ്ച

  പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഗുരുതര സുരക്ഷാവീഴ്ച. അജ്‍ഞാതന്‍ മതില്‍ ചാടി ഉള്ളില്‍ പ്രവേശിച്ചു. മതിലിന് സമീപത്തെ മരത്തിലൂടെയാണ് ഉള്ളിലെത്തിയത്   അതിക്രമിച്ച് കയറിയ ആളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്യുന്നു. 

നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസ് എടുക്കില്ല, പൊലീസിന് നിയമോപദേശം

  തിരുവനന്തപുരം: നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തിൽ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടില്ലെന്നുമാണ് പൊലീസ് വിലയിരുത്തൽ. ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ കേസെടുത്താൽ കോടതിയിൽ തിരിച്ചടിയാകുമെന്ന് പൊലീസിന് പ്രാഥമിക നിയമോപദേശം ലഭിച്ചു. കൂടുതൽ തെളിവുകൾ പരാതിക്കാരൻ നൽകുകയോ പുറത്തുവന്ന ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ ചെയ്താൽ മാത്രം തുടർനടപടി മതിയെന്നും പൊലീസിന് നിയമപദേശം കിട്ടി. 

ഹജ്ജാജികൾക്ക് സിഎം ആശുപത്രിയുടെ മെഡിക്കൽ ക്യാമ്പ്

  ചെർക്കള: 2026 ലെ ഹജ്ജ് കർമ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹജ്ജാജികൾക്ക് സിഎം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ 2 ദിവസങ്ങളിലായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഡോ:മൊയ്തീൻ ജാസിറലി ഉദ്ഘാടനം ചെയ്‌തു.ഹജ്ജ് ട്രൈനർ അമാനുള്ള അദ്ധ്യക്ഷം വഹിച്ചു.പബ്ലിക്ക് റിലേഷൻസ് ഓഫീസർ ബി.അഷ്റഫ്,സിറാജ് തെക്കിൽ,മുഹമ്മദ്കുഞ്ഞി ,ഉമ്മർ അന്നടുക്കം,കടവത്ത്,മൊയ്തീൻ കോട്ടൂർ,സജ്ജാദ് ചെങ്കള,അബ്ദുല്ല ആലൂർ,ഹംസ ചോയ്സ്,ഹമീദ്ഹാജി കോട്ടിക്കുളം,ഷഫീക്ക് എന്നിവർ പ്രസംഗിച്ചു. ഡോ:ഫുസൈൽ,ഡോ:ഫാത്തിമ മുസ്തഫ,നഴ്സിംഗ് സൂപ്രണ്ട് ഫാത്തിമ മുംതാസ്,പ്രീത,കൃഷ്ണ,ഷിജില,ഫായിസ്,മുനവ്വിർ,പ്രീതി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. മുളിയാർ,കാറഡുക്ക,ദേലംപാടി,എൻമകജെ,ബെള്ളൂർ,കുബഡാജെ,ബദിയഡുക്ക,പുത്തിഗെ,മൊഗ്രാൽപുത്തൂർ,ചെമ്മനാട്,കുറ്റിക്കോൽ തുടങ്ങിയ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഹജ്ജാജികൾ പങ്കെടുത്തു.

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണു

  തിരുവനന്തപുരം∙ പീരുമേട് എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‌ന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഗർഭഛിദ്രം നടത്താൻ സമ്മർദം ചെലുത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിൽ പരാതി

എറണാകുളം: ഗർഭഛിദ്രം നടത്താൻ സമ്മർദം ചെലുത്തിയതിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകി. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ്‌ പരാതി നൽകിയത്. യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ഓഡിയോ ഉൾപ്പടെ നൽകിയാണ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് പരാതി നൽകിയത്. ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നതാണെന്ന ചൂണ്ടിക്കാട്ടിയാണ് പരാതി. വിഷയത്തിൽ ബാലവകാശ കമ്മീഷന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെടുന്നു."  

ആരോപണം കടുത്തു; യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

  പത്തനംതിട്ട: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രം​ഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത്. രാഹുലിനെതിരെ നേരത്തെ എഐസിസിയ്ക്ക് പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വത്തോട് നടപടിയെടുക്കാനാണ് എഐസിസി ആവശ്യപ്പെട്ടത്. 

സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് നാലു കിലോ അരി: മന്ത്രി വി. ശിവന്‍കുട്ടി

  തിരുവനന്തപുരം: ഓണത്തിന് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാര്‍ഥികള്‍ക്കും നാലു കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു പ്രീപ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.വിദ്യാര്‍ഥികള്‍ക്കുള്ള അരി സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കില്‍നിന്നു നല്‍കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അരി സ്‌കൂളുകളില്‍ എത്തിച്ചുനല്‍കുന്നതിനുള്ള ചുമതല സപ്ലൈകോയ്ക്കു നല്‍കിയിട്ടുണ്ട്. ഇതിനായി കിലോ ഗ്രാമിന് 50 പൈസ അധികം നല്‍കാനും തീരുമാനിച്ചു. ജില്ലകളില്‍ സ്റ്റോക്ക് കുറവുണ്ടെങ്കില്‍ സമീപ ജില്ലകളിലെ ഡിപ്പോകളില്‍നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

ഹുസ്ന റാഫിയുടെ 'വാർസ് ഓഫ് റോസസ്' സംസ്കൃതി കാസർകോട് ചർച്ച ചെയ്തു

   കാസർകോട് : പൊവ്വൽ പി.ടി.അബ്ദുല്ല ഹാജി ലൈബ്രറി & സംസ്കൃതി കാസർകോട് സംയുക്താഭിമുഖ്യത്തിൽ പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ മലപ്പുറം സ്വദേശിയും അബു ദാബിയിൽ തൊഴിൽ ചെയ്തു വരുന്ന പുതിയ തലമുറയിലെ ശ്രദ്ധേയ കഥാകാരിയും ആയ ഹുസ്ന റാഫിയുടെ വാർസ് ഓഫ് റോസസ് എന്ന പേരിലുള്ള കഥാ സമാഹാരമാണ് ചർച്ച ചെയ്തത് ഫാന്റസി ഇമേജറികളും നാടൻ മിത്തുകളും കൂടിക്കലർന്ന ഒരു ശൈലിയാണ് ഹുസ്ന റാഫി തന്റെ കഥയെഴുത്തിന് സ്വീകരിച്ചിരിക്കുന്നതെന്നും , തികച്ചും വ്യത്യസ്തമായ വിഷയങ്ങളാണ് സമാഹാരത്തിലെ 11 കഥകളും പറയുന്നതെന്നും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ ചർച്ചക്ക് തുടക്കമിട്ടു കൊണ്ട് പറഞ്ഞു. ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷത വഹിച്ചു. അമീർ പള്ളിയാൻ ആമുഖ പ്രഭാഷണം നടത്തി. കുട്ടിയാനം മുഹമ്മദ്‌കുഞ്ഞി സ്വാഗതം പറഞ്ഞു. എ എസ് മുഹമ്മദ്‌കുഞ്ഞി, രാഘവൻ ബെള്ളിപ്പാടി, അഷ്‌റഫലി ചേരങ്കൈ, റഹ്‌മാൻ മുട്ടത്തൊടി, അബ്ദു കാവുഗോളി, രവീന്ദ്രൻ പാടി, കെ എച്ച് മുഹമ്മദ്, മുനീർ മാഷ്, അസീസ് കടവത്ത് തുടങ്ങിയവർ സംസാരിച്ചു.

മിഷൻ വൈൽഡ് പിഗ്, മുളിയാറിൽ വീണ്ടും കാട്ട് പന്നിയെ വെടിവെച്ച് കൊന്നു

  മുളിയാർ ആലൂരിലെ കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 4 ൽ (1) ബി പ്രകാരം ഓണററി വൈൽഡ് ലൈഫ് വാർഡന്റെ അധികാരമുള്ള പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനിയുടെ നിർദേശപ്രകാരം രാത്രികാല നിരീക്ഷണത്തിനിടെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ വി സത്യന്റെയും , സീനിയർ ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിലുള്ള പ്രത്യക ദൗത്യസംഘം വ്യാഴാഴ്ച പുലർച്ചെ കരക്കക്കാൽ റിയാസിന്റെ കൃഷിയിടത്തിൽ കണ്ട കാട്ടു പന്നിയെ വെടിവെച്ചു കൊന്നു. കാൽനടയാത്രക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ എന്നിവർക്ക് ഭീഷണിയായി നിലകൊണ്ട കാട്ട് പന്നിയാണ് ഇതെന്ന് ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ പറഞ്ഞു. പൊതു പ്രവർത്തകൻ മസൂദ് ബോവിക്കാനം, അബ്ദുല്ല കുഞ്ഞി മഞ്ഞ നടുക്കം,ആർ ആർ ട്ടി അംഗങ്ങമായ മണികണ്ടൻ , വിവേക്, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് വിഡി സതീശൻ: മുഖം നോക്കാതെ നടപടിയെന്ന് പ്രതികരണം, 'കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല'

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. ആരോപണമുന്നയിച്ച പെൺകുട്ടി റിനി മകളെപ്പോലെയാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. 

ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള സംഘപരിവാർ കുതന്ത്രം'; വിവാദ ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി

സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവരാനും നിയമസഭക്കുമേൽ ഗവർണർമാർക്ക് വീറ്റോ അധികാരമുണ്ടെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് സംസ്ഥാന സർക്കാരുകളെ തന്നെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്. തിരുവനന്തപുരം: ഏതെങ്കിലും കേസിൽപ്പെട്ട് ഒരുമാസത്തിലധികം അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാകുന്ന മന്ത്രിമാരെ പുറത്താക്കാൻ ​ഗവർണർമാർക്ക് അധികാരം നൽകുന്ന ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാറുകളെ വേട്ടയാടാനുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമായി മാത്രമേ ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട 130 -ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാൻ കഴിയൂ. കേന്ദ്ര അന്വേഷണ ഏജൻസികളെയുപയോഗിച്ചു നടത്തുന്ന പകപോക്കൽ-വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിൻ്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീർഘകാല...

ബാലകൃഷ്ണന്‍ പെരിയ അടക്കമുള്ളവര്‍ക്കെതിരായ അച്ചടക്ക നടപടി കോണ്‍ഗ്രസ് പിന്‍വലിച്ചു

  ന്യൂഡല്‍ഹി: മുന്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ അടക്കമുള്ളവര്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചു. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തതിനായിരുന്നു ഇവര്‍ക്കെതിരെ നടപടിയെടുത്തിരുന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്തത് വിവാദമായതോടെ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. കെ സുധാകരന്‍ അധ്യക്ഷനായിരുന്ന കാലത്ത് സ്വീകരിച്ച നടപടിയാണ് ഇപ്പോള്‍ പിന്‍വലിച്ചത്.

റാപ്പര്‍ വേടന് താത്കാലിക ആശ്വാസം; ബലാത്സംഗക്കേസിൽ കേസ് വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പര്‍ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെങ്കില്‍ തിങ്കളാഴ്ച വരെ സമയം നല്‍കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്തതവണ കേസ് പരിഗണിക്കുന്നതുവരെ വേടന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കുന്നതുവരെയാണ് വേടന്‍റെ അറസ്റ്റ് തടഞ്ഞത്.

ജയിലിലായാൽ പുറത്ത്" ബില്ല്; പ്രതിപക്ഷ പ്രതിഷേധത്തിനിടെ പിന്തുണച്ച് ശശി തരൂർ, 'ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ല

ദില്ലി: ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബില്ലിനെ പിന്തുണച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ എംപി. ബില്ലിൽ തനിക്ക് തെറ്റൊന്നും കാണാൻ കഴിയുന്നില്ലെന്ന് തരൂർ പ്രതികരിച്ചു. ജെപിസിയിൽ ചർച്ച നടക്കട്ടെയെന്നും തരൂർ പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം മറികടന്ന് ബില്ലുമായി മുന്നോട്ട് പോവാനാണ് കേന്ദ്ര സർക്കാർ തീരുമാനം. 

പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതി അനിൽകുമാറിന് ഒരു മാസത്തേക്ക് പരോൾ അനുവദിച്ച് സർക്കാർ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് പരോൾ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്ന നിർദേശത്തിലാണ് പരോൾ അനുവദിച്ചത്. വളരെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസായിരുന്നു പെരിയ ഇരട്ടക്കൊലക്കേസ്. കാസർകോട് പെരിയയിൽ യൂത്ത് കോൺ​ഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019 ഫെബ്രുവരി 17നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.

ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകും; ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം, ലോക്സഭയിൽ ബഹളം

  ദില്ലി: ജയിലിലായാല്‍ പ്രധാനമന്ത്രി മുതല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ബില്ലെന്ന് ഇന്ത്യ സഖ്യം വിമര്‍ശിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ഉച്ചവരെ പാര്‍ലമെന്‍റില്‍ ബില്ല് അവതരിപ്പിക്കാനായില്ല. ബഹളത്തിനിടെ ഓണ്‍ ലൈന്‍ ഗെയിമിങ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചു. തുടര്‍ച്ചയായി 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ലമെന്‍റില്‍ ഉയര്‍ന്നത്. രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യ യോഗം ബില്ലിനെ എതിര്‍ക്കാന്‍ ഒന്നടങ്കം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിക്കുന്നത്. ബില്ല് അവതരിപ്പിച്ച ശേഷം സൂക്ഷ്മ പരിശോധനക്കായി ജെപിസിക്ക് വിടാനാകും സാധ്യത. രാവിലെ മുതല്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്‍റില്‍ പുതിയ ബില്ലിനെതിരെയും, വോട്ടർപട്ടിക ക്രമക്കേടിനെതിരെയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. പല കുറി ചേരുകയും പിരിയുകയും ചെയ്യുന്നതിനിടെ മന്ത്രി അശ്വിനി വൈഷ്ണവ് ഓണ്‍ ലൈന്‍ ഗെയിമിംഗ് ബില്ല് അവതരിപ്പിച്ചു.

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയിൽ, യുവാവ് അറസ്റ്റിൽ

ദില്ലി: ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ ഒരു യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മുഖ്യമന്ത്രിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

  ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചുദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും, എന്‍ഡിഎ നേതാക്കള്‍ക്കും ഒപ്പമെത്തിയാണ് രാജ്യസഭ സെക്രട്ടറി ജനറലിന് മുന്‍പാകെ സി പി രാധാകൃഷ്ണന്‍ പത്രിക നല്‍കിയത്. ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥി സി സുദര്‍ശന്‍ റെഡ്ഡി നാളെ പത്രിക നല്‍കും. തിങ്കളാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. അടുത്ത മാസം ഒന്‍പതിനാണ് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും. എന്‍ഡിഎയുടെ നിലവിലെ അംഗബലത്തില്‍ സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയാകും