മുളിയാർ ആലൂരിലെ കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 4 ൽ (1) ബി പ്രകാരം ഓണററി വൈൽഡ് ലൈഫ് വാർഡന്റെ അധികാരമുള്ള പഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനിയുടെ നിർദേശപ്രകാരം രാത്രികാല നിരീക്ഷണത്തിനിടെ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ വി സത്യന്റെയും , സീനിയർ ഷൂട്ടർ ബി.അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിലുള്ള പ്രത്യക ദൗത്യസംഘം വ്യാഴാഴ്ച പുലർച്ചെ കരക്കക്കാൽ റിയാസിന്റെ കൃഷിയിടത്തിൽ കണ്ട കാട്ടു പന്നിയെ വെടിവെച്ചു കൊന്നു. കാൽനടയാത്രക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ എന്നിവർക്ക് ഭീഷണിയായി നിലകൊണ്ട കാട്ട് പന്നിയാണ് ഇതെന്ന് ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ പറഞ്ഞു. പൊതു പ്രവർത്തകൻ മസൂദ് ബോവിക്കാനം, അബ്ദുല്ല കുഞ്ഞി മഞ്ഞ നടുക്കം,ആർ ആർ ട്ടി അംഗങ്ങമായ മണികണ്ടൻ , വിവേക്, എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി പന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ