സ്തനാർബുദത്തെ പറ്റി പൊതുജനങ്ങളെ ബോധവല്കരിക്കാൻ ഡോ. ഉഷ മേനോന്റെ നേതൃത്വത്തിൽ ഫ്ലാഷ് മൊബ് സങ്കടിപ്പിച്ചു
കാസറഗോഡ്: കേരള സംസ്ഥാന ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും (KFOG) കാസറഗോഡ് ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെയും (KOGS) സംയുക്താഭിമുഖ്യത്തിൽ 30.08.2025 ശനിയാഴ്ച്ച രാവിലെ 10 മണിക് കാസറഗോഡ് പുതിയ ബസ്റ്റാന്റിൽ സ്തനാർബുദത്തെ പറ്റി പൊതുജനങ്ങളെ ബോധവല്കരിക്കാൻ കാസറഗോഡ് പ്രമുഖ ഗൈനക്ക്യാലോജിസ്റ്റും കേരള സംസ്ഥാന ഗൈനക്കോളജിക്കൽ സൊസൈറ്റിയുടെയും (KFOG) BREAST CANCER Coordinator കൂടിയായ ഡോ. ഉഷ മേനോന്റെ നേതൃത്വത്തിൽ ഫ്ലാഷ് മൊബ് സങ്കടിപ്പിച്ചു .
അർബുദ രോഗങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്തനാർബുദമാണെന്നും അതിനെ പ്രതിരോധിക്കാൻ സ്ത്രീ ജനങ്ങൾ തയ്യാറാകണമെന്നും അതിനാവശ്യമായ സഹായങ്ങൾ ചെയ്യാൻ വേണ്ടി കാസർഗോട്ടെ ഇരുപതോളം ഗൈനെക്കോളജിക്കൽ ക്ലിനിക്കുകളിൽ സൗജന്യ സ്തന പരിശോധനക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്നും Dr. ഉഷ മേനോൻ പറഞ്ഞു. Dr . മായാ മല്യ കന്നഡത്തിൽ സ്തനാർബുദ ബോധവത്കരണത്തെക്കുറിച്ചു സംസാരിച്ചു. പരിപാടിയിൽ KOGS പ്രസിഡന്റ് Dr. വിദ്യ , Dr. മാളവിക (കിംസ് ആശുപത്രി ), സാമൂഹ്യ പ്രവത്തക Dr. ധിപ ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു .
സ്ത്രീകൾ സ്വയം സ്തന പരിശോധ എളുപ്പത്തിൽ നടത്തണമെന്ന് നിർദ്ദേശിക്കുന്ന മലയാളത്തിലും കന്നഡ ഭാഷയിലും തയ്യാറാക്കിയ ലഘു രേഖ വിതരണം ചെയ്‌തു. കിംസ് ആശുപത്രിയിലെയും ,വീനസ് ക്ലിനിക്കിലെയും ജീവനക്കാർ സ്തനാർബുദത്തെ സംബന്ധിച് ലഘു നാടകവും അവതരിപ്പിച്ചു .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ