ചെർക്കള: 2026 ലെ ഹജ്ജ് കർമ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹജ്ജാജികൾക്ക് സിഎം മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ 2 ദിവസങ്ങളിലായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് ഡോ:മൊയ്തീൻ ജാസിറലി ഉദ്ഘാടനം ചെയ്‌തു.ഹജ്ജ് ട്രൈനർ അമാനുള്ള അദ്ധ്യക്ഷം വഹിച്ചു.പബ്ലിക്ക് റിലേഷൻസ് ഓഫീസർ ബി.അഷ്റഫ്,സിറാജ് തെക്കിൽ,മുഹമ്മദ്കുഞ്ഞി ,ഉമ്മർ അന്നടുക്കം,കടവത്ത്,മൊയ്തീൻ കോട്ടൂർ,സജ്ജാദ് ചെങ്കള,അബ്ദുല്ല ആലൂർ,ഹംസ ചോയ്സ്,ഹമീദ്ഹാജി കോട്ടിക്കുളം,ഷഫീക്ക് എന്നിവർ പ്രസംഗിച്ചു.
ഡോ:ഫുസൈൽ,ഡോ:ഫാത്തിമ മുസ്തഫ,നഴ്സിംഗ് സൂപ്രണ്ട് ഫാത്തിമ മുംതാസ്,പ്രീത,കൃഷ്ണ,ഷിജില,ഫായിസ്,മുനവ്വിർ,പ്രീതി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
മുളിയാർ,കാറഡുക്ക,ദേലംപാടി,എൻമകജെ,ബെള്ളൂർ,കുബഡാജെ,ബദിയഡുക്ക,പുത്തിഗെ,മൊഗ്രാൽപുത്തൂർ,ചെമ്മനാട്,കുറ്റിക്കോൽ തുടങ്ങിയ പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഹജ്ജാജികൾ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ