കാസർകോട് : പൊവ്വൽ പി.ടി.അബ്ദുല്ല ഹാജി ലൈബ്രറി & സംസ്കൃതി കാസർകോട് സംയുക്താഭിമുഖ്യത്തിൽ പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ മലപ്പുറം സ്വദേശിയും അബു ദാബിയിൽ തൊഴിൽ ചെയ്തു വരുന്ന പുതിയ തലമുറയിലെ ശ്രദ്ധേയ കഥാകാരിയും ആയ ഹുസ്ന റാഫിയുടെ വാർസ് ഓഫ് റോസസ് എന്ന പേരിലുള്ള കഥാ സമാഹാരമാണ് ചർച്ച ചെയ്തത് ഫാന്റസി ഇമേജറികളും നാടൻ മിത്തുകളും കൂടിക്കലർന്ന ഒരു ശൈലിയാണ് ഹുസ്ന റാഫി തന്റെ കഥയെഴുത്തിന് സ്വീകരിച്ചിരിക്കുന്നതെന്നും , തികച്ചും വ്യത്യസ്തമായ വിഷയങ്ങളാണ് സമാഹാരത്തിലെ 11 കഥകളും പറയുന്നതെന്നും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ ചർച്ചക്ക് തുടക്കമിട്ടു കൊണ്ട് പറഞ്ഞു. ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷത വഹിച്ചു. അമീർ പള്ളിയാൻ ആമുഖ പ്രഭാഷണം നടത്തി. കുട്ടിയാനം മുഹമ്മദ്‌കുഞ്ഞി സ്വാഗതം പറഞ്ഞു. എ എസ് മുഹമ്മദ്‌കുഞ്ഞി, രാഘവൻ ബെള്ളിപ്പാടി, അഷ്‌റഫലി ചേരങ്കൈ, റഹ്‌മാൻ മുട്ടത്തൊടി, അബ്ദു കാവുഗോളി, രവീന്ദ്രൻ പാടി, കെ എച്ച് മുഹമ്മദ്, മുനീർ മാഷ്, അസീസ് കടവത്ത് തുടങ്ങിയവർ സംസാരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ