ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വോട്ടർ പട്ടികയിൽ നവീകരണം; ഇലക്ടറൽ ഡാറ്റയുമായി മരണ രജിസ്ട്രേഷൻ ബന്ധിപ്പിക്കും

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ നവീകരണ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മരണ രജിസ്ട്രേഷൻ ഡാറ്റ ഇലക്ടറൽ ഡാറ്റ ബേസുമായി ബന്ധിപ്പിക്കും. ഇതോടെ മരിച്ചവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനാകും. വോട്ടർ സ്ലിപ്പിന്റെ ഡിസൈൻ പരിഷ്കരിക്കാനും ഫോട്ടോ കൂടുതൽ വ്യക്തമാകുന്ന തിരിച്ചറിയൽ കാർഡ് നൽകാനും കമ്മിഷൻ തീരുമാനിച്ചു. മരിച്ചവരുടെ പേരുകള്‍ നിരന്തരമായി വോട്ടര്‍പട്ടികയില്‍ ഇടംനേടുന്നുവെന്നും, ഇവരുടെ പേരില്‍ കള്ളവോട്ടുകള്‍ ചെയ്യുന്നുവെന്നും വിവിധയിടങ്ങളില്‍ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിയിരിക്കുന്നത്.

ഇന്ത്യ ആക്രമിക്കുമെന്ന് ഭയം, കറാച്ചിയിലും ലാഹോറിലും വ്യോമഗതാഗതം തടഞ്ഞ് പാകിസ്ഥാൻ; വാഗ അതിർത്തി അടച്ചു

ദില്ലി: പഹൽഗാം ആക്രമണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും പിരിമുറുക്കത്തിന്റെ അന്തരീക്ഷമാണ് അതിർത്തിയിലടക്കം. ഇന്നും പ്രധാനപ്പെട്ട നീക്കങ്ങളിലേക്ക് ഇന്ത്യ പോയി. തിരിച്ചടി ഭയന്ന് പാകിസ്ഥാനും തിരിക്കിട്ട നടപടികളിലേക്ക് പോകുകയാണ്. കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളിൽ പാകിസ്ഥാൻ വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്‍റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന. അതേസമയം, വാ​ഗാ അതിർത്തിയിലെ നിയന്ത്രണത്തെ ചൊല്ലി ഇന്ത്യ-പാക് തർക്കം. പാക് പൗരൻമാരെ സ്വീകരിക്കാതെ പാകിസ്ഥാൻ വാഗ അതിർത്തി അടച്ചു. അട്ടാരി അതിർത്തി വഴി പാകിസ്ഥാൻ പൗരൻമാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. അതിർത്തി ഇന്ന് മുതൽ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാകിസ്ഥാനികളെ മടക്കി അയക്കാനായി ഇത് തുറക്കും.  

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പിൽ പറഞ്ഞു. ഒറ്റപ്പെട്ടെ ഇടങ്ങളിൽ ഇടിയോട് കൂടിയ മഴക്കാണ് സാധ്യത. കനത്ത ചൂട് മൂലം ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ വരെയാണ് മുന്നറിയിപ്പ്. മലയോര മേഖലകൾ ഒഴികെ അസ്വസ്ഥത ഉള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്

പഹൽഗാം ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം: ഹർജി തള്ളി സുപ്രീം കോടതി; 'രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണം

 ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് സമർപ്പിക്കപ്പെട്ട ഹർജി പരി​ഗണിച്ച് സുപ്രീം കോടതി. സൈന്യത്തിൻ്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുത് എന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജിക്കാർക്കെതിരെ രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കശ്മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരി​ഗണിച്ചത്. രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കണമെന്നും ഹർജി പിൻവലിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി നൽകിയവർ തന്നെ ഹർജി പിൻവലിച്ചു. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കർമ്മ പദ്ധതി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു