പി.വി.അന്‍വറിന് മുമ്പില്‍ യുഡിഎഫ് വാതില്‍ അടഞ്ഞു. അന്‍വറുമായി ഇനി ചര്‍ച്ച നടത്തില്ലെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. അന്‍വറിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി ഉണ്ടാകില്ലെന്നും അന്‍വര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളയും ആരോപണങ്ങളെയും അവഗണിക്കാനും യുഡിഎഫ് തീരുമാനിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനോ യുഡിഎഫില്‍ ചേരാനോ ഇല്ലെന്നും ഇനി ആരും തന്നെ ചര്‍ച്ചയ്ക്ക് വിളിക്കരുതെന്നും രാവിലെ പി.വി.അന്‍വര്‍ പറഞ്ഞതിന് പിന്നാലെയാണ് യുഡിഎഫ് നേതൃത്വത്തിന്റെ സുപ്രധാന തീരുമാനം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ