ബോവിക്കാനം: റോഡ് സൈഡിൽ ചാഞ്ഞു നിൽക്കുന്ന മരച്ചില്ലകൾ മുറിച്ച് മാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം അധികൃതരോട് ആവശ്യപ്പെട്ടു.ബോവിക്കാനത്ത് ഓട്ടോയിലേക്ക് മരം ചില്ലകൾ ഒടിഞ്ഞുവീണ് ഡ്രൈവർക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്. ഇത്തരം അപകടത്തിൽ പ്പെടുന്നവരുടെ ചികിത്സാ ചിലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എട്ടാം മൈൽ മുതൽ ബോവിക്കാനം റേഷൻ കടവരെയുള്ള ടൗൺ ഭാഗത്ത് നടവഴി നിർമ്മിച്ച് ഇരുമ്പ് മറ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം,ഭാരവാഹികളായ ശരീഫ്കൊടവഞ്ചി,മൻസൂർ മല്ലത്ത്,കബീർ മസ്ല്യാർ നഗർ,സുനിൽ മളിക്കാൻ പ്രസംഗിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ