തിരുവനന്തപുരം: കപ്പലിൽ നിന്നും അപകടകരമായ വസ്തുക്കളടങ്ങിയ കാർഗോ കടലിൽ വീണു. കേരള തീരത്തു നിന്നും ഉള്ളിലേക്ക് മാറി അറബിക്കടലിലാണ് കാർഗോ വീണത്. കോസ്റ്റ് ഗാർഡാണ് ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചത്. കേരള തീരത്ത് കാർഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ഇതിനടുത്തേക്ക് പോകരുതെന്നും നിർദേശമുണ്ട്.
തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ