ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കേരളമാപ്പിള കലാ അക്കാദമി ടി. ഉബൈദ് സ്മാരക പുരസ്കാരം റഹ്മാൻ തായലങ്ങാ ടിക്ക് സമർപ്പിച്ചു

 



കേരളമാപ്പിള കലാ അക്കാദമി സിൽവർ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ടി. ഉബൈദ് സ്മാരക പുരസ്കാരം മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരുമായ

റഹ്മാൻ തായലങ്ങാടിക്ക് സമർപ്പിച്ചു. കാസറ ഗോഡ് ലൈബ്രററി ഹാളിൽ നടന്ന ചടങ്ങിൽ കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി പുരസ്കാരം സമർ പ്പിച്ചു.10001 രൂപയും ഉപഹാരവും അടങ്ങു ന്നതാണ് പുരസ്കാരം.

നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം പൊന്നാടയണിയിച്ചു.അഡ്വ ബി എഫ് അബ്ദു റഹ്മാൻ ക്യാഷവാർഡ് കൈമാറി.ചടങ്ങിൽ സംസ്ഥാന ആക്റ്റിംഗ് പ്രസിഡൻ്റ് എ.കെ മുസ്തഫ അധ്യക്ഷനായി.

എ അബ്ദു റഹിമാൻ, എ.എസ് മുഹമ്മദ് കുഞ്ഞി, പി. വി ഹസീബ് റഹ്മാൻ, കബീർ ചെർക്കള,എം.വി സന്തോഷ് കുമാർ,ടി.എ ഷാഫി, മുഹമ്മദലി മാസ്റ്റർ,അഷ്റഫലി ചേരങ്കൈ,മുജീബ് അഹമ്മദ്.എ ബണ്ടിച്ചാൽ,രവീന്ത്രൻ രാവണേശ്വരം,ശരീഫ് കൊടവഞ്ചി,സി എൽ ഹമീദ്, ശാഫി എ നെല്ലിക്കുന്ന്,ശരീഫ് കാപ്പിൽ, എം എ നജീബ്,മൂസാ ബാസിത്,അബ്ദുല്ല കുഞ്ഞി ഉദുമ,ഫാറൂഖ് കാസ്മി,ശമീർ ആമസോൺ, കെ പി എസ് വിദ്യാനഗർ,മൂസാബി ചെർക്കള,അബ്ദുൽ ഖാദർ വിൽറോടി,ശംസുദ്ധീൻ ബ്ലാക്കോട്,ഹമീദ് ബദിയടുക്ക പ്രസംഗിച്ചു

സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ സ്വാഗതവും ജില്ലാ പ്രസിഡണ്ട് റഊഫ് ബാവിക്കര നന്ദിയും പറഞ്ഞു. അബ്ദുല്ല പടന്ന, സീന കണ്ണൂർ ഗാനങ്ങൾ ആലപിച്ചു. റഹ്മാൻ തായലങ്ങാടി മറുപടി പ്രസംഗം നടത്തി.

           ദീർഘ കാലം മാധ്യമപ്രവർത്തന മേഖലയിൽ നിറഞ്ഞു നിന്ന റഹ്മാൻ തായലങ്ങാടി ചന്ദ്രികയുടെ കാസറഗോഡ് ബ്യൂറോ ചീഫ് ആയിട്ടാണ് പത്രപ്രവർത്തന മേഖലയിൽ നിന്ന് വിരമിച്ചത്.മാപ്പിള സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഒട്ടേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലി ഭാഗമായി

കഴിഞ്ഞ 27ന് വിവിധ മേഖലയിൽ കഴിവ് തെളിയിച്ച 9 പ്രതിഭകൾക്ക് പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഇതിൽ മാപ്പിള സാഹിത്യ മേഖലക്ക് നൽകിയ സംഭാവനകളെ മുൻ നിർത്തിയായിരുന്നു റഹ്മാൻ തായലങ്ങാടിയെ ഉബൈദ് സ്മാരക പുരസ്കാരത്തിന് തെരഞ്ഞെടുത്തത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.