
മംഗ്ളൂരു: ബണ്ട്വാള്‍ താലൂക്കിലെ കംബോടി, ഇരക്കൊടിയില്‍ കോല്‍ത്തമജലു സ്വദേശിയായ അബ്ദുല്‍ റഹീമി(32)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര് പൊലീസ് കസ്റ്റഡിയില്‍. ദീപക് ഉള്‍പ്പെടെയുള്ള മൂന്നു പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ചൊവ്വാഴ്ച വൈകുന്നേരമാണ് പിക്കപ്പ് ഡ്രൈവറായ അബ്ദുല്‍ റഹീമിനെ ഒരു സംഘം ആള്ക്കാര് ബൈക്കുകളിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. മണല്‍ ഇറക്കുന്നതിനിടയിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൂടെയുണ്ടായിരുന്ന യുവാവിനും വെട്ടേറ്റിരുന്നു. കൊലയാളികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ